മഞ്ചേരിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
മലപ്പുറം: മഞ്ചേരിയില്‍ വിദ്യാര്‍ത്ഥിയെ വീടിനകത്ത് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി മേലാക്കം കൂരിമണ്ണില്‍ പാറപ്പുറത്ത് അബ്ദുല്‍ ഖാലിദ് - സുലൈഖ ദമ്പതികളുടെ മകളും മഞ്ചേരി എച്ച് എം വൈ ഹയര്‍ സെകന്ററി സ്‌കൂള്‍ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ഹസ്‌ന (17) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങള്‍: ആസിഫ്, അദ്‌നാന്‍, അര്‍ഷ. അഡീഷണല്‍ എസ് ഐ ഷാജിമോന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മേലാക്കം ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ മറവ് ചെയ്തു. സ്‌കൂളിലെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥിനിയായിരുന്നു. സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡിലെ വിഭാഗത്തില്‍ അംഗമായിരുന്നു.












Click it and Unblock the Notifications