മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൻ ഭൂരിപക്ഷത്തിൽ വിവി പ്രകാശ് ‌..ഫിറോസ് കുന്നംപറമ്പിലും ജയിക്കും.. തിരൂരിൽ അട്ടിമറിയെന്ന് മനോരമ സർവ്വേ

Google Oneindia Malayalam News

തിരുവനന്തപുരം; 2016 സംസ്ഥാനത്തൊട്ടുക്കെ ആഞ്ഞടിച്ച ഇടത് തരംഗത്തിനിടയിലും യുഡിഎഫിന് ആശ്വാസിക്കാൻ വക നൽകിയ ജില്ലയാണ് മലപ്പുറം. ജില്ലയിലെ ആകെയുള്ള 16 ൽ 12 മണ്ഡലങ്ങളിലും ഐക്യജനാധിപത്യമുന്നണിക്ക് വിജയിക്കാൻ സാധിച്ചിരുന്നു. എൽഡിഎഫ് വിജയം വെറും നാല് സീറ്റിൽ ഒതുങ്ങി. ഇത്തവണ ജില്ലയിൽ പല മണ്ഡലങ്ങളിലും അട്ടിമറിയുണ്ടാകുമെന്ന് പ്രവചിക്കുകയാണ് മനോരമ ന്യൂസ് എക്സിറ്റ് പോൾ സർവ്വേ. വിശദാംശങ്ങളിലേക്ക്

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

നിലമ്പൂരിൽ പ്രകാശ്

നിലമ്പൂരിൽ പ്രകാശ്

മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ കൊണ്ടോട്ടിയിൽ യാതൊരു അട്ടിമറിയും ഉണ്ടാകില്ലെന്നാണ് സർവ്വേ പ്രവചനം. ഭൂരിപക്ഷം ഉയർത്തി സിറ്റിംഗ് എംഎൽഎയായ ടിവി ഇബ്രാഹിം ജയിക്കും. 48 ശതമാനത്തോളം വോട്ടാണ് യുഡിഎഫിന് ഇവിടെ പ്രതീക്ഷിക്കുന്നത്. എറനാടും വിജയിക്കും. നിലമ്പൂരിൽ അട്ടിമറി വിജയം നേടാൻ അന്തരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വിവി പ്രകാശിന് സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

 ഭൂരിപക്ഷം ലഭിക്കില്ല

ഭൂരിപക്ഷം ലഭിക്കില്ല

അൻവറിനേക്കാൾ 11.80 ശതമാനം വോട്ടിന് മുന്നിലെത്താൻ സാധിക്കുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇവിടെ പിവി അൻവറും പ്രകാശും കാഴ്ചവെച്ചത്.
വണ്ടുൂരിൽ എപി അനിൽകുമാർ തന്നെ ജയിക്കുമെങ്കിലും ഭൂരിപക്ഷത്തിൽ വൻ ഇടിവ് സംഭവിച്ചേക്കും. കഴിഞ്ഞ തവണ 23864 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്.

മങ്കടയിൽ വിജയിക്കും

മങ്കടയിൽ വിജയിക്കും

മഞ്ചേരിയിൽ 5.20 ശതമാനം വോട്ടിന് ഭൂരിപക്ഷത്തിലായിരിക്കും വിജയം.കഴിഞ്ഞ തവണ 500 ഓളം വോട്ടുകൾക്ക് നിലനിർത്തിയ പെരിന്തൽമണ്ണയിലും വിജയം ആവർത്തിക്കും. മണ്ഡലം മാറിവന്ന മഞ്ഞളാംകുഴി അലി മങ്കട ലീഗിനായി നിലനിര്‍ത്തുമെന്നും സർവ്വേ പ്രവചിക്കുന്നു.

അനായാസ വിജയം

അനായാസ വിജയം

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി അനയാസ വിജയം നേടും. ഇടത് സ്ഥാനാർത്ഥിയായ ഡിവൈഎഫ്ഐ നേതാവ് ജിജിയ്ക്കെതിരെ 56.70 ശതമാനം വോട്ട് നേടി കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്നാണ് പ്രവചനം. കുഞ്ഞാലിക്കുട്ടിക്കെതിരെ സിപിഎം രംഗത്തിറക്കുന്ന ആദ്യത്തെ വനിതാസ്ഥാനാര്‍ഥിയാണ് ജിജി.

മലപ്പുറത്ത്

മലപ്പുറത്ത്

മലപ്പുറം ലീഗിന്റെ സിറ്റിങ് എംഎല്‍എ പി.ഉബൈദുല്ലയും അനായാസേന വിജയിച്ച് കയറും.വള്ളിക്കുന്നിൽ ഭൂരിപക്ഷം കുറഞ്ഞാലും 4.20ശതമാനം വോട്ട് വ്യത്യാസത്തില്‍ പി.അബ്ദുല്‍ ഹമീദ് മണ്ഡലം നിലനിര്‍ത്തും.തിരൂരങ്ങാടിയിൽ ലീഗ് കിതയ്ക്കും. പക്ഷേ 2 ശതമാനം വോട്ടിന് കെപിഎ മജീദിന് ലിജയിക്കാൻ സാധിക്കും.

കേരളത്തിൽ എൽഡിഎഫ് തന്നെ.. ബിജെപി രണ്ട് സീറ്റുകൾ നേടും.. എൻഡിടിവി സർവ്വേ ഫലംകേരളത്തിൽ എൽഡിഎഫ് തന്നെ.. ബിജെപി രണ്ട് സീറ്റുകൾ നേടും.. എൻഡിടിവി സർവ്വേ ഫലം

പികെ ഫിറോസ് പിടിക്കും

പികെ ഫിറോസ് പിടിക്കും

താനൂരിൽ സിറ്റിംഗ് എംഎൽഎയായ അബ്ദുറബ്മാനെ പരാജയപ്പെടുത്തി പികെ ഫിറോസ് മണ്ഡലം തിരിച്ച് പിടിക്കും. ലീഗിന്റെ കോട്ടയായ താനൂർ 2016 ലാണ് അബ്ദുറഹ്മാനിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്. 4918 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അബ്ദുറഹ്മാന്റെ വിജയം. അതായത് 3.49 ശതമാനം വോട്ടിന്റെ. പികെ ഫിറോസിന് 3.10 ശതമാനം വ്യത്യാസത്തിൽ ജയിക്കുമെന്നാണ് മനോരമ സർവ്വേ പ്രവചനം.

തിരൂരിൽ അട്ടിമറി

തിരൂരിൽ അട്ടിമറി

തിരൂരിൽ അട്ടിമറി വിജയം എൽഡിഎഫിന് നേടാനാകുമെന്ന് സർവ്വേ. എല്‍ഡിഎഫിലെ ഗഫൂര്‍ പി.ലില്ലിസിന് 6ശതമാനം ലീഡ് ഉണ്ടെന്നാണ് സർവ്വേ പ്രവചിക്കുന്നത്.കോട്ടക്കലിൽ അത്ഭുതങ്ങളൊന്നും നടക്കില്ല. സിറ്റിങ് MLA ആബിദ് ഹുസൈന്‍ തങ്ങള്‍ 7.80ശതമാനം വോട്ടിന് മുന്നിലെത്തുമെന്നാണ് സർവ്വേ പ്രവചനം.

കെടി ജലീലിന് പരാജയം

കെടി ജലീലിന് പരാജയം

ജില്ലയിൽ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂരിൽ കെടി ജലീൽ പരാജയം രുചിക്കുമെന്നാണ് സർവ്വേ പ്രവചനം. ഫിറോസ് കുന്നംപറമ്പലിന് 0.40 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് 42.90 ശതമാനം വോട്ടും ജലീല്‍ 42.50 വോട്ടും നേടുമെന്നുമാണ് സർവ്വേ പ്രവചിക്കുന്നത്.

ഇടത് കോട്ടകൾ തകരും..വടക്കൻ കേരളം യുഡിഎഫിനൊപ്പം.. 35 സീറ്റുകൾ വരെ പ്രവചിച്ച് മനോരമ ന്യൂസ് സർവ്വേഇടത് കോട്ടകൾ തകരും..വടക്കൻ കേരളം യുഡിഎഫിനൊപ്പം.. 35 സീറ്റുകൾ വരെ പ്രവചിച്ച് മനോരമ ന്യൂസ് സർവ്വേ

Recommended Video

cmsvideo
NK Premachandran exclusive Interview
പൊന്നാനിയിൽ

പൊന്നാനിയിൽ

ഇടത് മുന്നണിയിൽ ഏറെ സസ്പെൻസുകൾക്കൊടുവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച പൊന്നനായിലും ഇടത് വിജയം ആവർത്തിക്കും. പി നന്ദകുമാർ യുഡിഎഫ് സ്ഥാനാർത്ഥി എംഎം രോഹിത്തിനേക്കാൾ 6.70 വോട്ടിന് വിജയിക്കുമെന്നാണ് സർവ്വേ പ്രവചനം.

വയനാട്ടിൽ രാഹുൽ തരംഗം? കൽപറ്റയിൽ സിദ്ധിഖ്.. വയനാട് 3 സീറ്റും യുഡിഎഫിന്; മനോരമ ന്യൂസ് പ്രവചനംവയനാട്ടിൽ രാഹുൽ തരംഗം? കൽപറ്റയിൽ സിദ്ധിഖ്.. വയനാട് 3 സീറ്റും യുഡിഎഫിന്; മനോരമ ന്യൂസ് പ്രവചനം

പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

Malappuram
English summary
Manorama News Exit Poll: UDF may able to win 13 seats in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X