Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കും, പിവി അന്‍വര്‍ പിറകിലെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ

മലപ്പുറം: നിയമ സഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലം ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം ആയിരുന്നു നിലമ്പൂര്‍.

പിവി അന്‍വറിനെ ആയിരുന്നു കഴിഞ്ഞ തവണ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്. ആര്യാടന്‍ മുഹമ്മദിന്റെ മകനും നിലമ്പൂര്‍ നഗരസഭ ചെയര്‍മാനും ആയിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ ആയിരുന്നു പിവി അന്‍വര്‍ പരാജയപ്പെടുത്തിയത്. ഇത്തവണ നാട്ടുകാരൻ ആയ വിവി പ്രകാശ് ആണ് നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി.

PV Anwar

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

ഇത്തവണ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച മണ്ഡലം ആണ് നിലമ്പൂര്‍. സിറ്റിങ് എംഎല്‍എയെ കാണാനില്ലെന്ന പ്രചാരണവുമായി യുഡിഎഫ് ആണ് ആദ്യം രംഗത്ത് വന്നത്. പിവി അന്‍വര്‍ ആഫ്രിക്കയില്‍ ജയിലിലാണ് എന്ന മട്ടില്‍ ആയിരുന്നു പ്രചാരണം, ഒടുവില്‍ അന്‍വര്‍ തിരിച്ചെത്തുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. ആര്യാടന്‍ ഷൗക്കത്ത് സീറ്റിന് വേണ്ടി കടുംപിടിത്തം പിടിച്ചു. വിവി പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു നേതൃത്വത്തിന്‌റെ താത്പര്യം. ഒടുവില്‍ ആര്യാടന്‍ പിന്‍മാറുകയും വിവി പ്രകാശ് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു.

കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+