Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നാനിയിൽ യുഡിഎഫ് അട്ടിമറി, ജലീലിനെ ഫിറോസ് വീഴ്ത്തുമോ? മനോരമ ന്യൂസ് സർവേ

മലപ്പുറം: ഇക്കുറി ശക്തമായ മത്സരം നടക്കുന്ന തവനൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലമാണ്. മന്ത്രി കെടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെടി ജലീലിനെ തൊടാന്‍ ഫിറോസ് കുന്നംപറമ്പലിനാകില്ല എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

മലപ്പുറം ജില്ലയിലെ ആകെയുളള 16 മണ്ഡലങ്ങളില്‍ 15 എണ്ണവും യുഡിഎഫ് സ്വന്തമാക്കും എന്നാണ് മനോരമ സര്‍വ്വേയില്‍ പറയുന്നത്. തവനൂര്‍ മാത്രമാണ് ഇടത് പക്ഷത്തിന് മലപ്പുറം ജില്ലയില്‍ ലഭിക്കുന്ന ഏക വിജയം എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ വന്‍ കോളിളക്കങ്ങള്‍ സിപിഎമ്മില്‍ നടന്ന പൊന്നാനി ഇക്കുറി യുഡിഎഫ് പിടിച്ചെടുക്കും എന്നാണ് മനോരമ സര്‍വ്വേ ഫലം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റാണ് പൊന്നാനി.

8

പൊന്നാനിയില്‍ പി നന്ദകുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് പിന്നാലെയാണ് മണ്ഡലത്തില്‍ പാര്‍ട്ടിക്കുളളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീകള്‍ അടക്കമുളളവര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് എതിരെ പൊന്നാനിയില്‍ തെരുവില്‍ ഇറങ്ങുന്നത് കണ്ടു. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥി എന്ന തീരുമാനത്തില്‍ സിപിഎം മുന്നോട്ട് പോവുകയായിരുന്നു.

ഇടത് കോട്ട എന്ന് തന്നെ വിളിക്കാവുന്ന മണ്ഡലത്തില്‍ യുഡിഎഫിന് അട്ടിമറി സാധ്യത സിപിഎം കാണുന്നില്ല. എന്നാല്‍ യുഡിഎഫ് അട്ടിമറിച്ചേക്കും എന്നാണ് മനോരമ സര്‍വ്വേ പ്രവചിക്കുന്നത്. അതേസമയം ജലീലിനെ അട്ടിമറിക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കിയ യുഡിഎഫ് തന്ത്രം ഫലിക്കില്ലെന്നും സര്‍വ്വേ പറയുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ കെടി ജലീല്‍ 17064 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് ജയിച്ചത്. പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന് 15640 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+