ഭരതനാട്യത്തില്‍ സൂഫി സംഗീതവുമായി മന്‍സിയയുടെ നൃത്തവിരുന്ന്, അള്ളാഹുവിനെ പ്രകീര്‍ത്തിക്കുന്നതാണ് പുതിയ ഭരതനാട്യ നൃത്ത ഇനം.
മലപ്പുറം: ഭരതനാട്യത്തില്‍ സൂഫി സംഗീതം സമന്വയിപ്പിച്ച് കലാസ്വാദകര്‍ക്ക് വി.പി മന്‍സിയയുടെ നൃത്തവിരുന്ന്. ഭരതനാട്യത്തെ സൂഫി സംഗീതവുമായി സമന്വയിപ്പിച്ചുള്ള വേറിട്ട പരീക്ഷണ ഇനം ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷ വേദിയായ കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി ഹാളിലാണ് മന്‍സിയ ആദ്യമായി അവതരിപ്പിച്ചത്.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുതിയ അവതരണ രൂപത്തില്‍ നിന്നുള്ള പ്രസക്തഭാഗം 11 മിനിറ്റിനുള്ളില്‍ മന്‍സിയ അരങ്ങിലെത്തിക്കുകയായിരുന്നു. അള്ളാഹുവിനെ പ്രകീര്‍ത്തിക്കുന്നതാണ് പുതിയ ഭരതനാട്യ നൃത്ത ഇനം. എം.ഫില്‍ പഠനകാലത്ത് ഭരതനാട്യത്തിലെ സാധ്യതകള്‍ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് പുതിയ നൃത്തയിനം മന്‍സിയയുടെ ഭാവനയില്‍ പിറവികൊള്ളുന്നത്.

ഡല്‍ഹിയിലെ നര്‍ത്തകരില്‍ ഒരാള്‍ ഇത്തരം നൃത്തരൂപം അവതരിപ്പിച്ചെന്ന കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയും യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ നൃത്ത രൂപം ചിട്ടപ്പെടുത്തുകയായിരുന്നുവെന്ന് മന്‍സിയ പറഞ്ഞു. പ്രശസ്ത നര്‍ത്തകി രാജ്യശ്രീ വാര്യര്‍ക്ക് കീഴില്‍ കലാമണ്ഡലത്തില്‍ ഭരതനാട്യത്തില്‍ ഗവേഷണം നടത്തുന്ന മന്‍സിയ ചിദംബരേശ്വരനെ സ്തുതിക്കുന്ന ശിവസ്തോത്രവും ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തിയിനവും അരങ്ങിലെത്തിച്ചു. സ്വാതി തിരുന്നാള്‍ കൃതിയായ ചലിയേ കുഞ്ചനമോ എന്നു തുടങ്ങുന്ന ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള മന്‍സിയയുടെ സംഗീതശില്‍പ്പവും ആസ്വാദര്‍ക്ക് നവ്യാനുഭവമായി.
ഗുരു രാജശ്രീ വാര്യര്‍ ചിട്ടപ്പെടുത്തിയ പത്ത് മിനിറ്റുള്ള കൃഷ്ണരാധ സംമോഹന ശില്‍പ്പം വാമൊഴി പാട്ടിന്റെ പശ്ചാത്തിലായിരുന്നു അരങ്ങിലെത്തിച്ചത്. മലയാള ഭാഷയുടെ സൗന്ദര്യത്തെ കാവ്യാത്മകമായി ചിത്രീകരിച്ചുള്ള കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കനകചിലങ്കയും മന്‍സിയ അവിസ്മരണീയമാക്കി. ശബരിമലയിലെ ഹരിവരാസനത്തിന്റെ സംഗീത സൗന്ദര്യത്തില്‍ മന്‍സിയ ചുവടുവെച്ചപ്പോള്‍ വേദി അക്ഷരാര്‍ത്ഥത്തില്‍ ധന്യമായി. തിങ്ങിനിറഞ്ഞ കലാസ്വാദക മനസ്സിന് മുന്നിലായിരുന്നു മന്‍സിയയുടെ പ്രകടനം.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications