മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസി കോളനിയിൽ എത്തിയത് മാവോയിസ്റ്റോ?... സംശയത്തിന്റെ നിഴലിൽ പാവം വാർഡ് മെമ്പർ

ആദിവാസി കോളനിയിൽ എത്തിയത് മാവോയിസ്റ്റോ?... സംശയത്തിന്റെ നിഴലിൽ പാവം വാർഡ് മെമ്പർ

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ആദിവാസി കോളനിയിൽ മാവോയിസ്റ്റ് ബന്ധമുള്ളവർ എത്തിയതായി വിവരം. കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് ഇവർ. വെണ്ടേക്കുംപൊയിൽ എസ്ടി കോളനിയിൽ നാലംഗ സംഘമാണ് സന്ദർശനം നടത്തിയത്.

maoists

സന്ദർശനത്തിന് എത്തിയ ഇവർ കോളനി നിവാസികളോട് സംസാരിച്ചിരുന്നു. പല കാര്യങ്ങൾ ചോദിച്ചറിയുകയെ ചെയ്തു. സന്ദർശകൾ ചോദിച്ച പല കാര്യങ്ങളും പറഞ്ഞു നൽകിയതായും ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ടെസി സണ്ണി വ്യക്തമാക്കി. സംഭവത്തിൽ അരീക്കോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വാർഡ് അംഗം ടെസിയുടെ മൊഴി അരീക്കോട് പോലീസ് രേഖപ്പെടുത്തി.

എന്നാൽ, വന്ന ഇവരോട് പേരും മറ്റു വിവരങ്ങളും ചോദിച്ചിരുന്നു. എന്നാൽ ഇവർ വിവരങ്ങൾ പറയാൻ തയ്യാറായില്ലെന്ന് വാർഡ് അംഗം പറഞ്ഞു. അതേ സമയം, വെണ്ടേക്കുംപൊയിൽ കോളനിയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നു എന്നും ഈ സംശയം മുന്നിൽ കണ്ട് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് അരീക്കോട് പോലീസ് സ്റ്റേഷനിൽ ആണ് വിവരം ലഭിച്ചത്.
കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഞായറാഴ്ച സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോളനിക്കാരെ അറിയിക്കാൻ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം എത്തിയിരുന്നു. അപ്പോഴാണ് പുറത്ത് നിന്നുള്ള നാലംഗ സംഘത്തെ കോളനിയിൽ എത്തിയത് കണ്ടതെന്ന് അംഗം പറഞ്ഞു.

"ഗവർണ്ണർക്ക് കത്ത് നൽകാൻ ആർ. ബിന്ദുവിന് അധികാരം ഇല്ല"; - കാനം രാജേന്ദ്രന്‍

Recommended Video

cmsvideo
കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

നാലംഗ സംഘത്തിന് മുന്നിൽ വെച്ച് വാർഡ് അംഗത്തെയും കൂടെയുള്ള വരെയും കോളനി വാസികൾ അപമാനിച്ചു. കോളനിക്ക് അകത്ത് വികസനം കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഇതെല്ലാം ഇല്ലാതാക്കാൻ രാഷ്ട്രീയക്കാർ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നും വാർഡ് അംഗത്തോട് കോളനി വാസികൾ ചോദിച്ചു. കോളനിക്കാരെ രക്ഷിക്കാൻ വേണ്ടി നാലംഗ സംഘം വാർഡ് അംഗത്തോടും സഹായം ചോദിച്ചു. എന്നാൽ അതിനു താൽപര്യമില്ലെന്ന് വാർഡ് അംഗം ടെസി സണ്ണി സംഘത്തെ അറിയിച്ചു. ഒരു വർഷമായി കോളനി നിവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി താൻ കോളനിയിൽ എത്തുന്നുണ്ടെന്നും എന്നാൽ ആ ദിവസം കോളനിയിൽ എത്തിയപ്പോൾ തന്നെ ഒരു ശത്രുവിനെ പോലെയാണ് കോളനിവാസികൾ കണ്ടതെന്നും വാർഡ് അംഗം പറയുന്നു. ഞങ്ങൾക്ക് നിങ്ങളോട് ശത്രുത ഇല്ലെന്നും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വാർഡ് മെമ്പറോടു പറഞ്ഞാണ് നാലംഗ സംഘം കോളനിയിൽ നിന്നും മടങ്ങിയത്.

Malappuram
English summary
maoists presence found at tribal colony vendekkumpoyil in malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X