മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ കലാ ഉത്സവില്‍ കേരളത്തെ പ്രതിനിധീകരിച്ച് മാപ്പിളപ്പാട്ടുകാരി മെഹറിന്‍; പരിപാടി ദില്ലിയിൽ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദില്ലിയില്‍വെച്ചുനടക്കുന്ന ദേശീയ കലാ ഉത്സവില്‍ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്തെ കൊച്ചുമാപ്പിളപ്പാട്ടുകാരി മെഹറിന്‍ പങ്കെടുക്കും. ഈമാസം 12മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കലാ ഉത്സവിലാണ് പ്രശസ്ത മാപ്പിളപ്പാട്ടുകാരി മെഹറിന്‍ മത്സരിക്കുന്നത്. വോക്കല്‍ സോളോ വിഭാഗത്തിലാണ് കേരളത്തിനെ പ്രതിനിധീകരിച്ച് മെഹറിന്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് മത്സരിക്കുന്നത്.

<strong>ഹാദിയയെ മോശം പറഞ്ഞയാളാണ് വനിതാ മതിലിന്റെ കണ്‍വീനര്‍.... സിപിഎമ്മിനെിരെ വിടി ബല്‍റാം!!</strong>ഹാദിയയെ മോശം പറഞ്ഞയാളാണ് വനിതാ മതിലിന്റെ കണ്‍വീനര്‍.... സിപിഎമ്മിനെിരെ വിടി ബല്‍റാം!!

മാപ്പിളപ്പാട്ടിലെ മികവിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സമഗ്ര ശിക്ഷാ അഭിയാന്‍ തെരഞ്ഞെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് നാലു മത്സരങ്ങളില്‍ പങ്കെടുക്കാനായി മെഹറിനടക്കം എട്ട് പേരാണുളളത്. അഖിലേന്ത്യാ കലോത്സവമായ കലാ ഉത്സവ്-2018 ഡിസംബര്‍ 12 മുതല്‍ 15 വരെ ഡല്‍ഹിയിലെ നാഷണല്‍ ബാലഭവനിലാണ് നടക്കുന്നത്.

meharinmappilasong

സംസ്ഥാന തലത്തിലെ മികവും മാര്‍ക്കും പരിഗണിച്ചാണ് എസ് എസ് എ ദേശീയ മത്സരത്തിലേക്ക് മെഹറിന് അവസരം ലഭിച്ചത്. മാപ്പിളപ്പാട്ട് സംസ്ഥാന മത്സരങ്ങളിലും മറ്റ് വേദികളിലും ഒന്നാം സ്ഥാനവും നിരവധി ബഹുമതികളും സ്വന്തമാക്കിയ ഈ മിടുക്കി ദേശീയ വേദിയില്‍ അവസരം ലഭിക്കുന്നത് ആദ്യമായാണ്.


പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മെഹ്‌റന്‍ കൈരളി ടി.വിയിലെ കുട്ടിപ്പട്ടുറുമാല്‍ മാപ്പിളപ്പാട്ട് റിയാലിസ്റ്റി ഷോയിലൂടെയാണ് ശ്രദ്ധേയമാണ്. തുടര്‍ന്ന് നിരവധി മാപ്പിളപ്പാട്ടുകളും ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്. മാപ്പിളപ്പാട്ടില്‍ ഇതിനോടകം തന്നെ തന്റെതായ ഇടം കണ്ടെത്തിയ മെഹ്‌റിന് സോഷ്യല്‍ മീഡിയയില്‍തന്നെ നിരവധി ആരാധകരുണ്ട്. കൊണ്ടോട്ടി കൊട്ടുക്കരപി പി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് .ഡല്‍ഹിയില്‍ കലാ ഉത്സവില്‍ പങ്കെടുക്കാന്‍ മെഹറിന് സെലക്ഷന്‍ ലഭിച്ച സന്തോഷത്തിലാണ് സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും മാനേജ്മെന്റും. സ്‌കൂളില്‍ മെഹ്‌റിന് യാത്രയയപ്പും നല്‍കും.

Malappuram
English summary
mappila song singer Meharin represents kerala in delhi national kala ulsav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X