മലപ്പുറത്തെ ആ സുന്ദരനെ കെട്ടാന്‍ 50കാരി വരെ തയ്യാറായി, പക്ഷേ കിട്ടിയതോ എട്ടിന്‍റെ പണി
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നടത്തി ആഭരണവും പണവും തട്ടിയെടുക്കുന്ന മലപ്പുറം സ്വദേശി അറസ്റ്റില്‍. മേലാറ്റൂര്‍ സ്വദേശിയായ മുഹമ്മദ് റിയാസാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. ജോലിയുള്ള യുവതികളെയാണ് റിയാസ് കബളിപ്പിച്ചിരുന്നത്. നേരിട്ടും ഫോണ്‍വഴിയുമാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്.
പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറും. തുടര്‍ന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ആഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. മേലാറ്റൂര്‍ സ്വദേശിയായ യുവതിയുടെ സ്വര്‍ണമാല പണയം വയ്ക്കുന്നതിനായി ഇയാള്‍ വാങ്ങിയിരുന്നു. ഇത് തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിയാസ് പിടിയിലായത്.

പല പേരുകള്‍
റിയാസ് , സാജിത്ത്, അഷ്‌റഫ് എന്നീ പേരുകളിലാണ് ഇയാള്‍ യുവതികളുമായി ബന്ധപ്പെട്ടിരുന്നത്.

നന്പര്‍ സംഘടിപ്പിയ്ക്കും
സ്ഥാപനങ്ങളില്‍ നിന്നാണ് യുവതികളുടെ നമ്പര്‍ സംഘടിപ്പിയ്ക്കുകയും പരിചയപ്പെടുകയും ചെയ്യും. തുടര്‍ന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തും.

മുന്‍പും
2009 ലും 2011ലും സമാനമായ കേസുകളില്‍ മുഹമ്മദ് പിടിയിലായിട്ടുണ്ട്.

പതിവ്...
തട്ടിയെടുക്കുന്ന സ്വര്‍ണം പണയം വയ്ക്കുകയോ വില്‍ക്കുകയോ ആണ് ഇയാളുടെ പതിവ്.












Click it and Unblock the Notifications