മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌പോര്‍ട്‌സ് നിയമം കേരള നിയമസഭ അധികം വൈകാതെ പാസാക്കും: മന്ത്രി എസി മൊയ്തീന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കായിക ക്ഷമത ആരോഗ്യ പരമായ ജനതയ്ക്ക് ആവശ്യമാണെന്നും ഇതിനാല്‍ സ്‌പോര്‍ട്‌സ് നിയമം കേരള നിയമസഭ അധികം വൈകാതെ പാസാക്കുമെന്നും സംസ്ഥാന വ്യവസായ - കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. പഞ്ചായത്ത് തലം മുതല്‍ ഉയര്‍ന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വരെ ഈ നിയമം വഴി ഭാരവാഹികളെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു. സര്‍ക്കാര്‍ ജോലികളില്‍ കായിക താരങ്ങള്‍ക്കായി പ്രത്യേക സംവരണം കൊണ്ടുവരും അടുത്ത വര്‍ഷത്തില്‍ ഇതുവഴി 250 ഓളം പേര്‍ക്ക് ജോലി നല്‍കും. കൂടാതെ കായിക താരങ്ങള്‍ക്കും അവശരായ കായിക താരങ്ങള്‍ക്കുംസഹായം നല്‍കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാണനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മികച്ചതാകുന്നതുകൊണ്ടാണ് പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. മിനി സ്റ്റേഡിയത്തിന്റെ പരിരക്ഷ ഉറപ്പാക്കാന്‍ കമ്മറ്റി രൂപികരിക്കുമെന്നും പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് അധ്യാപകരും രക്ഷാകര്‍ത്താക്കളും പൊതുജനങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിലെ പൈതൃക കെട്ടിടങ്ങള്‍ നില നിര്‍ത്തേണ്ടത് ആവശ്യമാണെന്നും അതിനായി പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി.

new

മികച്ച കായിക താരങ്ങളെ സൃഷ്ടിച്ചെടുക്കുക പുതിയ തലമുറയുടെ കായിക മികവ് പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓരോ മണ്ഡലങ്ങളിലും മിനി സ്റ്റേഡിയം നിര്‍മിക്കുന്നത്. കിഫ് ബി വഴി 6.82 കോടി രൂപ ചെലവഴിച്ചാണ് എടപ്പാളില്‍ മിനിസ്റ്റേഡിയം നിര്‍മിക്കുന്നത്. 05.87 ഏക്കറില്‍ നിര്‍മിക്കുന്ന ഈ സ്റ്റേഡിയത്തില്‍ സ്വാഭാവിക പ്രതലത്തോടു കൂടിയ ഫുട്‌ബോള്‍ കളിസ്ഥലം, മീഡിയ റൂം, മെഡിക്കല്‍ റൂം, കളിക്കാര്‍ക്കുള്ള മുറികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള അമിനിറ്റി സെന്റര്‍, ഇന്‍ഡോര്‍ പരിശീലന കേന്ദ്രം എന്നീ സൗകര്യങ്ങളും ഉണ്ടാകും.

കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ ഐ.എഫ്. എസ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ് കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ ദേവിക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്)

എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാണനം നിര്‍വഹിച്ച് മന്ത്രി എ.സി മൊയ്തീന്‍ സംസാരിക്കുന്നു.

Malappuram
English summary
MC MOideen about Kerala assembly and sports rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X