Get Updates
Get notified of breaking news, exclusive insights, and must-see stories!

മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം; വിപുലമായ സൗകര്യങ്ങള്‍

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിനു സമര്‍പ്പിച്ചു. പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുക എന്ന സര്‍ക്കാരിന്റെ നയം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയ അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോകുന്നതെന്നും ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ പൊലീസിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഈ ദിശയില്‍ മുന്തിയ പരിഗണനയാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ നല്‍കിവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.

p

പൊലീസ് സ്റ്റേഷനുകള്‍ വൃത്തിയും മനോഹരവും ആയിരിക്കേണ്ടത് നാടിന്റെ കൂടി ആവശ്യമാണ്. വീടും നാടും വൃത്തിയായി സൂക്ഷിക്കുന്ന മലയാളികള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അതേ മനോഹാരിത പ്രതീക്ഷിക്കുന്നു. ഇത്തരം മനോഭാവമുള്ളവര്‍ സന്ദര്‍ശിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ മനോഹരമായിരുന്നാല്‍ അത് പരാതിക്കാരന് ആശ്വാസം പകരാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ തികച്ചും ജനസൗഹൃദമാണെന്നും ഭിന്നശേഷി സൗഹൃദമായ രീതിയില്‍ പണികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

93 ലക്ഷം രൂപ ചെലവില്‍ രണ്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനുമായി പ്രത്യേകം തയ്യാറാക്കിയ മൂന്ന് ബാത്ത് റൂം അറ്റാച്ച്ഡ് ലോക്ക്അപ്പ് റൂമുകളാണ് പൊലീസ് സ്റ്റേഷന്റെ പ്രത്യേകത.

എസ്.എച്ച്.ഒ, ക്രൈം എസ്.ഐ, ലോ ആന്‍ഡ് ഓര്‍ഡര്‍ എസ്.ഐ എന്നിവര്‍ക്ക് പ്രത്യേക മുറികള്‍, ഓഫീസ് മുറി, വനിത- പുരുഷ പൊലീസുക്കാര്‍ക്കുള്ള ബാത്ത്‌റൂം അറ്റാച്ഡ് വിശ്രമമുറികള്‍, സി.സി.ടി.എന്‍.എസ് റൂം, ഇന്‍വെസ്റ്റിഗേഷന്‍ മുറികള്‍, സാധനങ്ങളും ആയുധങ്ങളും സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറികള്‍, ഒരു കോണ്‍ഫറന്‍സ് ഹാള്‍, പരാതി നല്‍കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കുന്നതിനായുള്ള മുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് പുതിയ സ്റ്റേഷന്‍ കെട്ടിടത്തിലുള്ളത്. ഭിന്നശേഷി സൗഹൃദരീതിയിലാണ് കെട്ടിടം പണിതിരിക്കുന്നത്. നിലവിലെ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുന്‍വശത്താണ് പുതിയ കെട്ടിടം. 2019 ലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. മേലാറ്റൂര്‍, ഏടപ്പറ്റ, വെട്ടത്തൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലായി ആറ് വില്ലേജ് പരിധികളാണ് സ്റ്റേഷനിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+