മാനസിക രോഗിയായ യുവാവ് പൊലീസ് യൂണിഫോമില്‍ നഗരത്തില്‍, ജനങ്ങളില്‍ പരിഭ്രാന്തി; ഒടുവില്‍ സംഭവിച്ചത്
എടപ്പാള്‍: പൊലീസ് യൂണിഫോമിട്ട് നഗരത്തിലൂടെ വിലസിയ മാനസിക രോഗിയായ യുവാവ് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. മലപ്പുറം ജില്ലയിലെ എടപ്പാള്‍ ടൗണിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 8.30ന് എത്തിയ നഗരത്തിലെ ജംഗ്ഷനില്‍ എത്തിയ യുവാവ് റോഡിന് സമീപത്തെ എയ്ഡ് പോസ്റ്റിലുള്ള യൂണിഫോമിട്ട് പൊലീസിന്റെ ജോലിക്കായി ജംഗ്ഷനിലേക്ക് ഇറങ്ങുകയായിരുന്നു.

എന്നാല്‍ യുവാവ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും യാത്രക്കാരെ ചീത്ത പറയുകയും ചെയ്തതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. യുവാവ് വാഹനങ്ങളില്‍ കൈകള്‍ കൊണ്ട് ശക്തമായി അടിക്കുകയും ചെയ്തു.
ഈ സമയത്ത് അവിടെ ഗാതഗതം നിയന്ത്രിക്കേണ്ടിയിരുന്ന പൊലീസ് എത്തിയിരുന്നില്ല. പൊലീസ് സ്ഥലത്ത് എത്താത്തതോടെ സമീപത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളി ഇഎസ് സുകുമാരന്‍ യുവാവിനെ അനുനയിപ്പിച്ച് ചായക്കടയില്‍ ഇരുത്തി. അവിടെ നിന്ന് ചായ വാങ്ങിച്ചുനല്‍കുന്ന സമയം ആകുമ്പഴേക്കും ഹോം ഗാര്‍ഡും സ്ഥലത്തെത്തി.
പിന്നീട് യുവാവിനെ അനുനയിപ്പിച്ച് യൂണിഫോ അഴിച്ചു വാങ്ങുകയായിരുന്നു. അവസാനം യുവാവിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി, തിരിച്ചേല്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications