മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവിക്കാനുള്ള അവകാശത്തെ സംഘപരിവാര്‍ വെല്ലുവിളിക്കുന്നു: എംഐ അബ്ദുല്‍ അസീസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൗരന്മാരുടെ ജീവിക്കാനുള്ള അവകാശമാണ് സംഘപരിവാര്‍ കാലത്ത് വെല്ലുവിളി നേരിടുന്നതെന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് അബ്ദുല്‍ അസീമിന്റെ കൊലപാതകം. രാജ്യത്തിന്റെ ഭാവിക്കായി ഫാഷിസ്റ്റ് വിരുദ്ധ മതേതര ജനാധിപത്യ മുന്നണികള്‍ ഒന്നിച്ചു നില്‍ക്കേണ്ട അവസാന സന്ദര്‍ഭമാണിതെന്ന് അമീര്‍ പറഞ്ഞു.

<strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !</strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !

മലപ്പുറം മലബാര്‍ ഹൗസില്‍ നടന്ന ജമാഅത്തെ ഇസ്്ലാമി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്്ലാമിക വിജ്ഞാനകോശം എഡിറ്റര്‍ ഡോ.എ.എ. ഹലീം വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്്ലാമി ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. ഹബീബ് ജഹാന്‍ അധ്യക്ഷനായിരുന്നു.

MI Azeez

വി. സലാഹുദ്ദീന്‍ ഖുര്‍ആന്‍ ക്ലാസ്സെടുത്തു. ഏരിയാ വൈസ് പ്രസിഡണ്ട് വി.ടി. അബ്ദുസ്സമദ് സ്വാഗതവും ഏരിയാ സെക്രട്ടറി കെ.എം. മുഹമ്മദലി, സോളിഡാരിറ്റി ഏരിയാ സെക്രട്ടറി കെ.എന്‍. അജ്മല്‍, എസ്.ഐ.ഒ. ഏരിയാ പ്രസിഡണ്ട് പി.കെ. ഷബീറലി, വനിതാ കണ്‍വീനര്‍ ടി.ടി. മൈമൂന, ജി.ഐ.ഒ ഏരിയാ പ്രസിഡണ്ട് മുസ്ഫിറ തുടങ്ങിയവര്‍ റിപ്പോര്‍ട്ടവതരണവും നടത്തി.

Malappuram
English summary
MI Abdul Azeez's comment against RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X