മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് റോഡിലെ പാറയില്‍ തലയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു, സംഭവം മലപ്പുറം ഉപ്പട-ചെമ്പന്‍കൊല്ലിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് റോഡിലെ പാറയില്‍ തലയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. എടക്കര ഉപ്പട-ചെന്പന്‍കൊല്ലി റോഡിലെ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന ആലപ്പാട്ട് ഷെരീഫി(51) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സിന്റെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള കോണിക്കൂടിനോടു ചേര്‍ന്ന ഭാഗത്താണ് ഇയാള്‍ താമസിച്ചിരുന്നത്.

<strong>തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവില്‍ 1.250 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍, മലപ്പുറം ജില്ലയില്‍ അനധികൃതമായി എത്തിയത് ഒരു കോടി രൂപയും, 425 ഗ്രാം സ്വര്‍ണ്ണവും </strong>തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവില്‍ 1.250 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍, മലപ്പുറം ജില്ലയില്‍ അനധികൃതമായി എത്തിയത് ഒരു കോടി രൂപയും, 425 ഗ്രാം സ്വര്‍ണ്ണവും

രാത്രി പുറത്തിറങ്ങാനുള്ള ശ്രമത്തിനിടയില്‍ താഴേക്ക് വീണതാകാമെന്നു കരുതുന്നു. ഇന്നലെ രാവിലെ നാട്ടുകാരാണ് റോഡില്‍ കിടന്നിരുന്ന മൃതദേഹം കണ്ടത്. ഉടന്‍ പോത്തുകല്‍ പോലീസില്‍ വിവരമറിയിച്ചു. റോഡിലെ പാറയില്‍ തലയടിച്ചാണ് ഇയാള്‍ വീണത്. മൃതദേഹം കിടന്നിരുന്നിടത്തു രക്തം വാര്‍ന്നിട്ടുമുണ്ട്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Shareef

ഉപ്പട സ്വദേശിനിയയായ യുവതിയെ വിവാഹം കഴിച്ച ഇയാള്‍ ആറു വര്‍ഷം മുന്പു ബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ മൂന്നു മക്കളുമുണ്ട്. ചാത്തംമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയായിരുന്നു ഷെരീഫ്. തനിച്ചായിരുന്നു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. പോത്തുകല്‍ എസ്‌ഐ പി.മാത്യു ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അതേസമയം ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശ് രാംപൂര്‍ ജില്ലയിലെ ഇക്കീസ് സ്വദേശി ഹസ്സന്റെ മകന്‍ അമീന്‍ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്നു മണിക്ക് ഇരുമ്പുഴി വടക്കുമുറിയിലെ കരിങ്കല്‍ ക്വാറിയിലാണ് അപകടം. വടുക്കുമുറി അമ്പലത്തിങ്ങല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്തു വരികയായിരുന്നു.

ഇന്നലെ ജോലി കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാത്ത സുഹൃത്തുക്കള്‍ കരയില്‍ നിന്ന് കുളിക്കുകയും നീന്തലറിയാവുന്ന അമീന്‍ വെള്ളത്തിലിറങ്ങുകയുമായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അമീനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Malappuram
English summary
Middle age man died when the fall from the top of the building in Malappurram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X