മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മ സമാപിച്ചു: ഭിന്നശേഷിക്കാരുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടത് ചെയ്യുമെന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക്കില്‍ മൂന്ന് ദിവസമായി നടന്നുവന്ന കനിവിന്റെയും കഴിവിന്റെയും ഉത്സവമായ വരത്തിന്റെ അഞ്ചാമത് സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മ സമാപിച്ചു. സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ കെ. ബാവ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ്ണ സേവനത്തിനായി അന്താരാഷ്ട്ര നിലവാരത്തില്‍ മലപ്പുറത്ത് ഗ്ലോബല്‍ എബിലിറ്റി സെന്റര്‍ തുടങ്ങുവാന്‍ പദ്ധതികള്‍ ആവിഷികരിക്കുമെന്ന് വരം കൂട്ടായ്മ അറിയിച്ചു. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഭിന്നശേഷിയിലെ ഇരുപത്തിയൊന്ന് ഇന വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വകുപ്പുകള്‍ സജ്ജമാക്കി രാജ്യത്തെ ആദ്യത്തെ സ്ഥാപനമായിരിക്കും മലപ്പുറത്ത് തുടങ്ങുക.

ktjaleel-154

തിരൂര്‍ തഹസില്‍ദാര്‍ പി.വി. സുധീഷ്, കോഴിക്കോട്ട് നാക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി അശ്വകുമാര്‍, മുന്‍ ജില്ലാ പോലീസ് സൂപ്രണ്ട് പി. രാജു, വരം കണ്‍വീനര്‍ ഡോ. ജാവേദ് അനീസ്, ജോയിന്റ് കണ്‍വീനര്‍ മുജീബ് താനാളൂര്‍, ജഫ്‌സര്‍ കോട്ടക്കുന്ന്, കുമാരി മാരിയത്ത്, ഡോ. എം.എല്‍. അബ്ദുറഹിമാന്‍, നാസര്‍ കുറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന ഹീമോഫീലിയ ബാധിതരായ വ്യക്തികളുടെ സംഗമം ആസൂത്രണ സമിതി അംഗം ഡോ. കെ.പി. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ആലുവ ഹീമോഫീലയ സെന്റര്‍ ഡയറക്ടര്‍ ഡോ. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷീല സലാഹുദ്ദീന്‍, ഡോ. മോഹന്‍ദാസ് നായര്‍, ഡോ. പി. അനുപമ, ഡോ. ഹിദ, പിപി. സാദിഖ്, സാജുദ്ദീന്‍, എം.കെ. ഷെഹിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് സര്‍വ്വകലാശാല സി.ഡി.എം.ആര്‍.പി സംഘടിപ്പിച്ച പ്രത്യേക പഠന പരിമിതികള്‍ക്കുള്ള സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഹാനി ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ അന്‍വര്‍, ഡോ. ബീനാ ജോര്‍ജ്ജ്, കെ.എ. ഖാദര്‍, എ. എസ്. ഹാഷിം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സൗഹൃദ സമ്മേളനം മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനിതാ കിഷോര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി. നസറുള്ള, തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം.പി. ശാന്ത, കൗണ്‍സിലര്‍മാരായ ഇസ്ഹാഖ് മുഹമ്മദ് അലി, ആയിശകുട്ടി, നൂര്‍ ജലീല, നാസര്‍ കൊക്കോടി എന്നിവര്‍ സംസാരിച്ചു.

വരംമൊഴി പുസ്തക പ്രഭാഷണം ദേശീയ അവാര്‍ഡ് ജേതാവ് കെ.വി. റാബിയ നിര്‍വ്വഹിച്ചു. ചടങ്ങില്‍ 2018ലെ വരം പുരസ്‌കാരം മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിക്ക് സാഹിത്യകാരനും മുതിര്‍ന്ന പത്ര പ്രവര്‍ത്തകനുമായ കെ.സി. നാരായണന്‍ സമ്മാനിച്ചു. വൈകീട്ട് നടന്ന ഭിന്നശേഷി കുട്ടികലുടെ കലോത്സവം 'ആരവം' യുവഗായിക യുംന അജിന്‍ ഉദ്ഘാടനം ചെയ്തു.

Malappuram
English summary
minister kt jaleel about development for pysically challenged people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X