മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിത മതിലില്‍ മന്ത്രി ജലീല്‍ കുടുംബ സമേതം പങ്കെടുക്കും, മലപ്പുറം ജില്ലയില്‍ 180000 പേര്‍ അണിനിരക്കും, പ്രചരണ പരിപാടിയായി കുടുംബശ്രീ ബൈക്ക് റാലി നടത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചൊവ്വാഴ്ച്ച നടക്കുന്ന വനിത മതിലില്‍ ഉന്നത വിദ്യാഭ്യസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ കുടുംബ സമേതം പങ്കെടുക്കും. മലപ്പുറം നഗരത്തിലാണ് മന്ത്രി പങ്കെടുക്കുക. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മറിയം ധവള , മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ നിര്‍മ്മല മലയത്ത്, നാടക നടി വിജയലക്ഷ്മി, ഡബിംഗ് ആര്‍ടിസ്റ്റ്.

<strong>വയനാടിൽ പുതു ചരിത്രമായി ലസിതം; വേദിയില്‍ ആടിത്തിമര്‍ത്തത് 700-ഓളം കുട്ടികള്‍</strong>വയനാടിൽ പുതു ചരിത്രമായി ലസിതം; വേദിയില്‍ ആടിത്തിമര്‍ത്തത് 700-ഓളം കുട്ടികള്‍

ഹഫ്‌സത്ത് നിലമ്പൂര്‍, ഫാത്തിമ ഇമ്പിച്ചിബാവ, സാഫ് ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് പ്രജിത, പി.കെ. സൈനബ, അഡ്വ. കെ.പി.സുമതി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. ഗിരിജ തലേക്കര, അജിത്രി. സുഷമ നസീമ സലിം, ഗൗരി ടീച്ചര്‍, പി.മൈമൂന തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിലായി മതിലിന്റെ ഭാഗമാവും.

Bike rally

18,0000 പേര്‍ അണിനിരക്കും

നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീ-പുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാതയില്‍ തീര്‍ക്കുന്ന വനിത മതിലില്‍ ജില്ലയില്‍ 180000 പേര്‍ അണിനിരക്കും. ഐക്കരപ്പടി മുതല്‍ പുലാമന്തോള്‍ വരെയുള്ള 55 കിലോമീറ്റര്‍ നിളത്തിലാണ് ജില്ലയില്‍ മതിലുയരുക. നാലുമണിക്ക് തീര്‍ക്കുന്ന വനിതാ മതിലിന് ശേഷം ജില്ലയിലെ തെരഞ്ഞെടുത്ത 10 കേന്ദ്രങ്ങളില്‍ സാസ്‌കാരിക നേതാക്കളുടെ നേത്യത്വത്തില്‍ പ്രത്യേക സമ്മേളനവും ഉണ്ടാവും.

ജില്ലയിലെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ കക്ഷി രാഷ്ര്ടീയ മത, സമുദായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ ഭാഗമാകും. മതിലില്‍ അണിനിരക്കുന്നവര്‍ പകല്‍ മൂന്നിന് ദേശീയപാതയില്‍ എത്തും. 3.45 ന് റിഹേഴ്‌സല്‍ നടക്കും. നാലിന് വനിതാ മതില്‍ തീര്‍ക്കും. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ എടുക്കും. 4.15 ന് പത്ത് പ്രധാന കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ഐക്കരപ്പടി, പുളിക്കല്‍, കൊണ്ടോട്ടി, മൊറയൂര്‍, മലപ്പുറം, കൂട്ടിലങ്ങാടി, രാമപുരം, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, പുലമന്തോള്‍ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുക.

വിവിധ കേന്ദ്രങ്ങളില്‍ രാഷ്ര്ടീയ, സാമൂഹ്യ, സാഹിത്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിവാദ്യം ചെയ്യും. ഐക്കരപ്പടിയില്‍ പി.കെ. സൈനബ, വേലായുധന്‍ വള്ളിക്കുന്ന്, പുളിക്കലില്‍ ടി.കെ.ഹംസ, പി. ജിജി, കൊണ്ടോട്ടിയില്‍ വി.ടി. സോഫിയ, വി.എം ഷൗക്കത്ത് മൊറയൂരില്‍ രഹ്‌ന, ഇ. ജയന്‍, മലപ്പുറത്ത് മന്ത്രി കെ.ടി.ജലീല്‍ മറിയം ധവള, കൂട്ടിലങ്ങാടിയില്‍ ഗീത ടീച്ചര്‍, വി.പി. സക്കറിയ, രാമപുരത്ത് കെ.ബദറുന്നീസ, ടി.എം.സിദ്ദീഖ്, അങ്ങാടിപ്പുറത്ത് പി.സുചിത്ര, അഡ്വ. ഇ.സിന്ധു, വി.ശശികുമാര്‍, കെ.നന്ദകുമാര്‍, പെരിന്തല്‍മണ്ണയില്‍ ഗിരിജ സുരേന്ദ്രന്‍, പി.പി. വാസുദേവന്‍, പ്രൊഫ. എം.എം. നാരായണന്‍, പുലാമന്തോളില്‍ സുബൈദ ഇസ്ഹാഖ്, എം. ചന്ദ്രന്‍, സി.ദിവാകരന്‍ എന്നിവര്‍ മതിലിന് ശേഷം നടക്കുന്ന സാംസ്‌കാരിക യോഗങ്ങള്‍ക്ക് നേത്യത്വം നല്‍കും.

ജില്ലയിലെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ആറു മേഖലകളിലായാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക. ഐക്കരപ്പടി മുതല്‍ കൊണ്ടോട്ടി വരെയുള്ള ഭാഗത്ത് കൊണ്ടോട്ടി, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും ഏറനാട് മണ്ഡലത്തിലെ കുഴിമണ്ണ പഞ്ചായത്തിലെ പ്രവര്‍ത്തകരും പങ്കെടുക്കും. കൊണ്ടോട്ടി മുതല്‍ വള്ളുവമ്പ്രം വരെയുള്ള ഭാഗത്ത് ഏറനാട് മണഡലം, നിലമ്പൂര്‍ മണഡലം, മഞ്ചേരി മുനിസിപ്പാലിറ്റി, പുല്‍പ്പറ്റ, തൃക്കലങ്ങോട്, മൊറയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ അണി നിരക്കും. വള്ളുവമ്പ്രം മുതല്‍ മലപ്പുറം വരെയുള്ള മേഖലയില്‍ വേങ്ങര, താനൂര്‍, തിരൂര്‍, മലപ്പുറം മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ അണിനിരക്കും. മലപ്പുറം മുതല്‍ രാമപുരം വരെയുള്ള ഭാഗങ്ങളില്‍ കോട്ടക്കല്‍, പൊന്നാനി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും പങ്കെടുക്കും. രാമപുരം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള ഭാഗത്ത് വണ്ടൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തകരും അങ്ങാടിപ്പുറം, മൂര്‍ക്കനാട്, മങ്കട, കീഴാറ്റൂര്‍, എടപ്പറ്റ, പാണ്ടിക്കാട് പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും പങ്കെടുക്കും. പെരിന്തല്‍മണ്ണയില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

പരിപാടിയില്‍ വനിതകളെ പങ്കെടുപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. രാമാനാട്ടുകര-മൊറയൂര്‍, മൊറയൂര്‍-മലപ്പുറം, മലപ്പുറം-പെരിന്തല്‍മണ്ണ എന്നിങ്ങനെയാണ് മേഖലകളാക്കി തിരിച്ചിട്ടുള്ളത്. രാമാനാട്ടുകര മുതല്‍ മൊറയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍ ബ്ലോക്കുകളിലെയും മൊറയൂര്‍ മുതല്‍ മലപ്പുറം വരെയുള്ള ഭാഗങ്ങളില്‍ തിരൂര്‍, വേങ്ങര, മലപ്പുറം, കാളികാവ്, താനൂര്‍ തുടങ്ങിയ ബ്ലോക്കിലെയും കുടംബശ്രീ അംഗങ്ങള്‍ അണിനിരക്കും. മലപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള ഭാഗങ്ങളില്‍ പെരുമ്പടപ്പ്, പൊന്നാനി, കുറ്റിപ്പുറം, മങ്കട, വണ്ടൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ബ്ലോക്കിലെ കുടംബശ്രീ അംഗങ്ങളും പങ്കെടുക്കും.

കുടുംബശ്രീ ബൈക്ക് റാലി നടത്തി

വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം നഗരത്തില്‍ ബൈക്ക്‌റാലി നടത്തി. സിവില്‍ സേ്റ്റഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി മലപ്പുറം നഗരത്തില്‍ പ്രദക്ഷിണം നടത്തി. റാലിയുടെ ഫ്‌ളാഗ് ഓഫ് പി. സരോജിനിയമ്മ സ്മാരക മഹിളാ സമാജം പ്രസിഡന്റ് പ്രൊഫ. പി ഗൗരി നിര്‍വഹിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, പ്രോഗ്രാം മാനേജര്‍മാരായ റൂബി രാജ്, അജിഷ എന്നിവര്‍ നേതൃത്വം നല്‍കി.

Malappuram
English summary
Minister KT Jaleel and family will participate woman wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X