മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം - കോഴിക്കോട് തീരദേശ പാത; ഹൈവേ നിര്‍മ്മാണപുരോഗതി മന്ത്രി ജലീലും സംഘവും വിലയിരുത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരുവനന്തപുരം - കോഴിക്കോട് തീരദേശ പാതയുടെ ഭാഗമായി ഉണ്യാല്‍ മുതല്‍ പടിഞ്ഞാറെക്കര അഴിമുഖം വരെ 15 കിലോമീറ്റര്‍ ദൂരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃര്‍ത്തികള്‍ വിലയിരുത്താന്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്നു.

<br>അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ സുപ്രീംകോടതിയിലേക്ക്
അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ സുപ്രീംകോടതിയിലേക്ക്

ഉണ്യാല്‍ മുതല്‍ പുറത്തൂര്‍ പടിഞ്ഞാറെക്കര അഴിമുഖം വരെ 14 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മാണം നടക്കുന്നത്. 14 മീറ്ററില്‍ 10 മീറ്റര്‍ വീതിയില്‍ റോഡും രണ്ട് മീറ്റര്‍ വീതം സൈക്കിള്‍ ട്രാക്കും, നടപ്പാതയുമുണ്ട്. 52 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 18 മാസമാണ് കരാറെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുവദിച്ചിരിക്കുന്നത്. തീരദേശ പാതയുടെ നിര്‍മ്മാണം അനുവദിച്ച സമയത്തിനുള്ളില്‍ തടസ്സങ്ങളില്ലാതെ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനാണ് മന്ത്രി യോഗം വിളിച്ചത്.

highwayconstruction

പടിഞ്ഞാറക്കര അഴിമുഖം സീഷോണ്‍ റിസോര്‍ട്ടില്‍ നടന്ന അവലോകന യോഗത്തില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംല, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.ഷുക്കൂര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.റംല, റഹ്മത്ത് സൗദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.സുധാകരന്‍, തിരൂര്‍ തഹസില്‍ദാര്‍ ടി.മുരളി, വില്ലേജ് ഓഫീസര്‍മാരായ എ.കെ.പ്രവീണ്‍, വിനോദ് കുമാര്‍, രാജേഷ്, കൂട്ടായി ബഷീര്‍, കെ.വി.എം.ഹനീഫ, എസ്.ഐ.വിജയന്‍, പി ഡബ്ലു ഡി, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി, ബി എസ് എന്‍ എല്‍, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍വ്വേ ഉദ്യോഗസ്ഥരായ സ്മിനിസ് ഹുസൈന്‍, പി.രമ്യ, കെ.പി.ശ്യാം സുന്ദര്‍, സലീം, സി.കെ. അഹമ്മദ് റഷീദ് ,മനോജ് കുമാര്‍, അമല്‍ജിത്ത്, പി.വി.ബാബു രാജന്‍, കെ.മുഹമ്മദ് ഇസ്മായില്‍, എം.ബിന്ദു, ശകുന്തള, അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
Minister KT Jaleel and tems inspects Thiruvananthapuram-Kozhukkode highway construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X