മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ പോറലേല്‍ക്കുന്നത് ഇന്ത്യയുടെ ആത്മാവിന്: മന്ത്രി ജലീല്‍

Google Oneindia Malayalam News

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെടി ജലീല്‍. മലപ്പുറത്ത് എംഎസ്പി മൈതാനത്ത് നടന്ന 72-ാം റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ അധ്വാനവും പട്ടാളക്കാരുടെ ജാഗ്രതയുമാണ് ഇന്ത്യയെന്ന രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നത്. നാടിന്റെ നട്ടെല്ലാണ് കാര്‍ഷിക മേഖലയെന്നും നമ്മുടെ ശക്തി കേന്ദ്രമായ ആ കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്റെ കൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

k

ഈ രാജ്യത്ത് എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും മതത്തിന്റെയോ വിശ്വാസാചാരങ്ങളുടെയോ ഭാഗമായി എന്നതിന്റെ പേരില്‍ ആര്‍ക്കും ആ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല. അതിന് ഇന്ത്യയുടെ ഭരണഘടന അനുവദിക്കുന്നില്ല. നമ്മുടെ ഹൃദയമായ ആ ഭരണഘടന നെഞ്ചോട് ചേര്‍ക്കേണ്ട സമയമാണിപ്പോഴുള്ളതെന്നും അതിന് കരുത്തു പകരാന്‍ നാം ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവംഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം

മന്ത്രി ജലീല്‍ രാവിലെ സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ജില്ലയിലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എംഎസ്പി മൈതാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു അബദുല്‍ കരീം എന്നിവര്‍ സേനാംഗങ്ങളില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി എംഎസ്പി മൈതാനത്ത് പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ചു.

Recommended Video

cmsvideo
മലപ്പുറം: 72-ാമത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി കെടി ജലീൽ പതാക ഉയർത്തി

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

Malappuram
English summary
Minister KT Jaleel inaugurates Republic day celebration in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X