മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഒരു രൂപ പോലും ദുര്‍വിനിയോഗം ചെയ്യപ്പെടില്ല: കെടി ജലീൽ
മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ തന്ന പണം അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് തന്നെ എത്തുമെന്നും കൈമാറിയ ഒരു രൂപ പോലും ദുര്‍വിനിയോഗം ചെയ്യപ്പെടില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. അര്‍ഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തുമെന്ന വിശ്വാസം കൊണ്ടാണ് ജനങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം കൈമാറിയത്.
ആ വിശ്വാസം കാത്തു സൂക്ഷിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ കെയര്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യ സമൂഹത്തിന്റെ ഉദാത്തമായ മാതൃകയാണ് പ്രളയനാളുകളില്‍ യുവാക്കളടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ചെയ്തത്. അതില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലും വിദേശ മലയാളികളുടെ സഹായവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാലറി ചലഞ്ചും പ്രശംസനീയമാണ്.

ജില്ലയില്‍ 90 വീടുകളാണ് കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഘട്ടമായി നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിനായി 5 ലക്ഷം രൂപയാണ് സഹകരണ സംഘങ്ങള്‍ ഓരോ വീടിനേറെയും നിര്‍മ്മാണത്തിനായി നല്‍കുക. ഭാവിയില്‍ വീടിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാവുന്ന തരത്തിലാണ് ഓരോ വീടിന്റെയും നിര്‍മ്മാണം. ഈ മാസം പത്തിന് നിര്‍മ്മാണം ആരംഭിച്ച് 2019 മാര്‍ച്ച് 10 നകം പൂര്‍ത്തിയാക്കി വീടിന്റെ താക്കോല്‍ വിതരണം നടത്താനാണ് സഹകരണ സമൂഹം ലക്ഷ്യമിടുന്നത്. വീടിന്റെ മാതൃക ജില്ലാ കലക്ടര്‍ അമിത് മീണ തൊഴേക്കോട് നിവാസിയായ ആലിക്കപറമ്പില്‍ ഖദീജക്ക് നല്കി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നു കലക്ടര്‍ പറഞ്ഞു.പെരിന്തല്‍മണ്ണ അധാപക സഹകരണ സംഘവും കുറുവ വനിതാ സഹകരണ സംഘവും കലക്ടര്‍ക്ക് ചെക്കുകള്‍ കൈമാറി.
പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറും കെയര്‍ ഹോം നോഡല്‍ ഓഫീസറുമായ മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരിച്ചു. പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി മുഹമ്മദ് ഹനീഫ, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം.ഏലിയാസ്.കുന്നത്ത്, സംസ്ഥാന സഹകരണ പെന്ഷന് ബോര്‍ഡ് ചെര്‍മാന്‍ സി.ദിവാകരന്, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എം.സുബൈദ, കെയര്‍ ഹോം ജില്ലാ നിര്‍വ്വാഹക സമിതി അംഗം വി.പി അനില്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എന്‍.പി ഉണ്ണികൃഷ്ണന്, പെരിന്തല്‍മണ്ണ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് പി.എ രമേശന്, പട്ടിക ജാതി സഹ. സ്ഥലം രമേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
സാന്ത്വനം കെയര്‍ ഗിവര്‍മാര്‍ക്കുള്ള കിറ്റ് വിതരണം ചെയ്തു
കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്നും പരിശീലനം നേടി സംരംഭകരായ സാന്ത്വനം കെയര്‍ ഗിവര്‍മാര്‍ക്കുള്ള കിറ്റ് കുടുംബശ്രീ ജില്ലാ മിഷന് വിതരണം ചെയ്തു. പെരിന്തല്‍മണ്ണയില്‍ കേക്ക് മേളയോടനുബന്ധിച്ച് നടത്തിയ പരിപാടി നഗര സഭാ ചെയര്മാന് എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന് അസി.കോര്‍ഡിനേറ്റര്‍ കെ.എം വിനോദ് പദ്ധതി വിശദീകരിച്ചു. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ നാസര്‍ മാസ്റ്ററില്‍ നിന്നും മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ സംരംഭകര്‍ കിറ്റ് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ട മണ്ണ അധ്യക്ഷയായി.
(ഫോ
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications