മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഒരു രൂപ പോലും ദുര്‍വിനിയോഗം ചെയ്യപ്പെടില്ല: കെടി ജലീൽ

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ തന്ന പണം അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് തന്നെ എത്തുമെന്നും കൈമാറിയ ഒരു രൂപ പോലും ദുര്‍വിനിയോഗം ചെയ്യപ്പെടില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. അര്‍ഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തുമെന്ന വിശ്വാസം കൊണ്ടാണ് ജനങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം കൈമാറിയത്.

ആ വിശ്വാസം കാത്തു സൂക്ഷിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ കെയര്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യ സമൂഹത്തിന്റെ ഉദാത്തമായ മാതൃകയാണ് പ്രളയനാളുകളില്‍ യുവാക്കളടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ചെയ്തത്. അതില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലും വിദേശ മലയാളികളുടെ സഹായവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാലറി ചലഞ്ചും പ്രശംസനീയമാണ്.

ktjaleel-154

ജില്ലയില്‍ 90 വീടുകളാണ് കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഘട്ടമായി നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിനായി 5 ലക്ഷം രൂപയാണ് സഹകരണ സംഘങ്ങള്‍ ഓരോ വീടിനേറെയും നിര്‍മ്മാണത്തിനായി നല്‍കുക. ഭാവിയില്‍ വീടിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാവുന്ന തരത്തിലാണ് ഓരോ വീടിന്റെയും നിര്‍മ്മാണം. ഈ മാസം പത്തിന് നിര്‍മ്മാണം ആരംഭിച്ച് 2019 മാര്‍ച്ച് 10 നകം പൂര്‍ത്തിയാക്കി വീടിന്റെ താക്കോല്‍ വിതരണം നടത്താനാണ് സഹകരണ സമൂഹം ലക്ഷ്യമിടുന്നത്. വീടിന്റെ മാതൃക ജില്ലാ കലക്ടര്‍ അമിത് മീണ തൊഴേക്കോട് നിവാസിയായ ആലിക്കപറമ്പില്‍ ഖദീജക്ക് നല്‍കി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നു കലക്ടര്‍ പറഞ്ഞു.പെരിന്തല്‍മണ്ണ അധാപക സഹകരണ സംഘവും കുറുവ വനിതാ സഹകരണ സംഘവും കലക്ടര്‍ക്ക് ചെക്കുകള്‍ കൈമാറി.

പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറും കെയര്‍ ഹോം നോഡല്‍ ഓഫീസറുമായ മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരിച്ചു. പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി മുഹമ്മദ് ഹനീഫ, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം.ഏലിയാസ്.കുന്നത്ത്, സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെര്‍മാന്‍ സി.ദിവാകരന്‍, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എം.സുബൈദ, കെയര്‍ ഹോം ജില്ലാ നിര്‍വ്വാഹക സമിതി അംഗം വി.പി അനില്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എന്‍.പി ഉണ്ണികൃഷ്ണന്‍, പെരിന്തല്‍മണ്ണ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.എ രമേശന്‍, പട്ടിക ജാതി സഹ. സ്ഥലം രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാന്ത്വനം കെയര്‍ ഗിവര്‍മാര്‍ക്കുള്ള കിറ്റ് വിതരണം ചെയ്തു

കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്നും പരിശീലനം നേടി സംരംഭകരായ സാന്ത്വനം കെയര്‍ ഗിവര്‍മാര്‍ക്കുള്ള കിറ്റ് കുടുംബശ്രീ ജില്ലാ മിഷന്‍ വിതരണം ചെയ്തു. പെരിന്തല്‍മണ്ണയില്‍ കേക്ക് മേളയോടനുബന്ധിച്ച് നടത്തിയ പരിപാടി നഗര സഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ കെ.എം വിനോദ് പദ്ധതി വിശദീകരിച്ചു. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ നാസര്‍ മാസ്റ്ററില്‍ നിന്നും മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ സംരംഭകര്‍ കിറ്റ് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ട മണ്ണ അധ്യക്ഷയായി.

(ഫോ

Malappuram
English summary
minister kt jaleel on chief ministers relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X