മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമാകും വനിത മതിതിൽ; നവോത്ഥാന പരിഷ്‌കാര സംരഭങ്ങള്‍ കൊണ്ട് ഏറ്റവുമധികം നേട്ടങ്ങള്‍ ലഭിച്ചത് സ്ത്രീ സമൂഹത്തിനാണെന്ന് കെടി ജലീൽ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോകചരിത്രത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീസമത്വത്തിനുവേണ്ടിയും നടന്ന പോരാട്ടങ്ങളില്‍ ഏറ്റവും വലിയ പോരാട്ടമായിരിക്കും ജനുവരി ഒന്നിന് സ്ത്രീകള്‍ അണിനിരക്കുന്ന വനിതാമതിലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. മലപ്പുറം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാമതില്‍ രൂപീകരണത്തോടനുബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളും...... രാഹുലിന്റെ അനുമതി ലഭിച്ചെന്ന് ബാഗല്‍!!</strong>പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളും...... രാഹുലിന്റെ അനുമതി ലഭിച്ചെന്ന് ബാഗല്‍!!

നവോത്ഥാന പരിഷ്‌കാര സംരഭങ്ങള്‍ കൊണ്ട് ഏറ്റവുമധികം നേട്ടങ്ങള്‍ ലഭിച്ചത് സ്ത്രീ സമൂഹത്തിനാണ്. മനുഷ്യരായിപോലും അംഗീകരിക്കാത്ത കാലത്ത് സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി നടന്ന പേരാട്ടങ്ങളിലൂടെയും ചെറുത്തുനില്‍പ്പിലൂടെയും നമ്മള്‍ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കാന്‍ കേരളത്തില്‍ സംഘടിതമായി നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുയാണ്. ആ നീക്കത്തിനെതിരെയാണ് എല്ലാ വിഭാഗ ജനങ്ങളുടെ പിന്തുണയോടെ വനിതാമതില്‍ തീര്‍ക്കുന്നത്. സാമൂഹ്യപരിഷ്‌കരണ വിഷയത്തില്‍ ഇനിയും മുന്നോട്ട് നടന്നു വനിതാമതില്‍ വിജയിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

KT Jaleel

സ്തീയുടെ സാന്നിധ്യം കണ്ടാല്‍ മുഖം തിരിക്കുന്ന ഒരു മതവും ഒരു പ്രതിഷ്ഠയും ആരാധനാലയങ്ങളോ ഉണ്ടാവില്ല. അത്തരത്തിലുള്ള ബോധ്യത്തിലാണ് സ്ത്രീസമത്വത്തിനുവേണ്ടിയുള്ള ഇത്തരമൊരു പരിപാടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സംഘടിപ്പിക്കുന്നത്. ഈ പരിപാടിയെ വര്‍ഗീയമായി ചിത്രീകരിക്കുന്നവരാണ് യഥാര്‍ഥ വര്‍ഗീയ വാദികളാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ രാമനാട്ടുകര മുതല്‍ പെരിന്തല്‍മണ്ണ വരെ 155 കിലോമീറ്ററില്‍ അണിനിരക്കുന്ന വനിതാമതിലില്‍ ഉദ്യോഗസ്ഥരും സംഘടനകളും മുഴുവന്‍ ആളുകളെയും പങ്കെടുപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രചരണത്തിനായി ജില്ലതോറും പോസ്റ്ററുകളും ബോര്‍ഡുകളും ശക്തിപ്പെടുത്തും. ജില്ലയിലെ പത്തോളം സെന്ററുകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും.

യോഗത്തില്‍ ജില്ലാകലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. ലൈബ്രററി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പ്രമോദ് ദാസ്, എംഡി.എം. വി.രാമചന്ദ്രന്‍, ഇ.എന്‍ മോഹന്‍ദാസ്, എം.എസ്.പി കമാന്‍ഡന്റ് യു.അബ്ദുല്‍ കരീം, ഗൗരി, കുടുംബശ്രീ ജില്ലാമിഷന്‍ കേര്‍ഡിനേറ്റര്‍ സി.കെ.ഹേമലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, ജില്ലാസാമൂഹ്യനീതി ഓഫീസര്‍ പി.എസ് തെസ്‌നീം, ജില്ലാസാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് കെ.കൃഷ്ണമൂര്‍ത്തി, ജില്ലാതല വയോജന കമ്മിറ്റി വിജയലക്ഷ്മി, ഡോ.സംസാദ് ഹൂസൈന്‍ ഹിന്ദുപാര്‍ലമെന്റ് സേ്റ്ററ്റ് വൈസ് പ്രസിഡന്റ് സുരേഷ് വേളായുധന്‍, കെ.ഡി.എഫ് എ.കെ വേലായുധന്‍, അഖിലകേരള വിശ്വകര്‍മ്മ മഹാസഭ രാജന്‍തോട്ടത്തില്‍, ആദിവാസി ക്ഷേമസഭ ജില്ലാ സെക്രട്ടറി എം.വി.സുബ്രമണ്ണ്യന്‍ സംബന്ധിച്ചു.

സന്നദ്ധ-രാഷ്ര്ടീയ സംഘടന പ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക-സര്‍വ്വീസ് സംഘടനകളുമായി ബന്ധപ്പെട്ട വനിതാ പ്രതിനിധികള്‍, കോളജ് -യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി പ്രതിനിധികള്‍, സാമുദായിക സംഘടന പ്രതിനിധികള്‍, വനിതാ സംഘടനകളുടെ പ്രതിനിധികള്‍, രാഷ്ര്ടീയകക്ഷി പ്രതിനിധികള്‍ സംബന്ധിച്ചു.

വനിതാമതിലില്‍ പങ്കെടുക്കുന്ന ഒരോ വനിതകളും സ്വയം സന്നദ്ധരായി മുന്നോട്ട് വന്ന് വിജയിപ്പിക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ പറഞ്ഞു. ഇതിനായി സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടോ ഒന്നും തന്നെ വകയിരുത്തിയിട്ടില്ലയെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ആളുകളെ പങ്കെടുപ്പിച്ചു എന്ന ഖ്യാതി ജില്ലയ്ക്ക് ലഭിക്കുന്ന രീതിയില്‍ വനിതാ മതില്‍ വിജയിപ്പിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വിജയിപ്പിച്ചതുപോലെ വനിതാമതിലും അത്തരത്തില്‍ എല്ലാ സ്ത്രീകളുടെയും സജീവ പങ്കാളിത്തത്തോടെ വിജയിപ്പിക്കണം.

ഏകദേശം 1.80 ലക്ഷം സ്ത്രീകളെയാണ് രാമാനാട്ടുകര മുതല്‍ പെരിന്തല്‍മണ്ണവരെയുള്ള മതിലില്‍ ഉള്‍പ്പെടുത്തുക. ജില്ലയിലെ എല്ലാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തങ്ങളുടെ കീഴുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്ന രീതിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ഡിസംബര്‍ 17ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യോഗം വിളിച്ചു ചേര്‍ത്ത് താഴെത്തട്ടിലുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. സ്‌കൂള്‍, കോളജ്, കുടുംബശ്രീ അംഗങ്ങള്‍,തൊഴിലുറപ്പ് തൊഴിലാളികള്‍,എന്‍.ജി.ഒ, മറ്റ് വനിത സംഘടനകളില്‍പ്പെട്ട മുഴുവന്‍ വനിതകളും വനിതാമതില്‍ പങ്കാളിയാവണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

കേരളാ മഹിളാ അസോസിയേഷന്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നായി ഇരുപാതിനായിരം സ്ത്രീകളെ പങ്കെടുപ്പിക്കാമെന്ന് ഗൗരി ടീച്ചര്‍ യോഗത്തില്‍ അറിയിച്ചു. കുടുംബശ്രീ രണ്ടു ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കാമെന്നും ജില്ലാമിഷന്‍ കേര്‍ഡിനേറ്റര്‍ സി.കെ ഹേമലത അറിയിച്ചു. കേരള ഫെഡറേഷന്‍ ദലിത് അംഗം കെ.വേലായുധന്‍ സംഘടനയിലെ മുഴുവന്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാമെന്നും യോഗത്തില്‍ അറിയിച്ചു. ഹിന്ദുപാര്‍ലമെന്റ് സുരേഷ് വേലായുധന്‍, അഖിലകേരള വിശ്വകര്‍മ്മ മഹാസഭ രാജന്‍തോട്ടത്തില്‍ ആദിവാസി ക്ഷേമസഭ ജില്ലാ സെക്രട്ടറി എം.വി സുബ്രമണ്ണ്യന്‍ തുടങ്ങിയവര്‍ അവരുടെ സംഘടനകളിലെ മുഴുവന്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കി.

Malappuram
English summary
Minister KT Jaleel on women wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X