മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എസ്എൽസി പരീക്ഷ കാലുകൊണ്ടെഴുതി... കരസ്ഥമാക്കിയത് ഫുൾ എ പ്ലസ്, ദേവിയെ കാൺ മന്ത്രി കെടി ജലീൽ മലപ്പുറത്തെത്തി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജന്മനാ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിച്ച ദേവിയുടെ വീട് മന്ത്രി കെടി ജലീല്‍ സന്ദര്‍ശിച്ചു. മനക്കരുത്തിന്റെ മുന്നില്‍ ഏതു പരിമിതിയും തോല്‍ക്കുമെനുള്ളത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ദേവിക. വള്ളിക്കുന്ന് ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവന്റെയും സുജിതയുടെയും മകളായ ദേവിക സിബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

<strong>യുഡിഎഫ് ചരിത്ര വിജയം നേടും; നവിധിയെ അട്ടിമറിക്കുവാന്‍ ഹീനമായ ശ്രമങ്ങൾ നടന്നു, വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നട്ടത്തിയെന്ന് യുഡിഎഫ് നേതൃയോഗം!!</strong>യുഡിഎഫ് ചരിത്ര വിജയം നേടും; നവിധിയെ അട്ടിമറിക്കുവാന്‍ ഹീനമായ ശ്രമങ്ങൾ നടന്നു, വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നട്ടത്തിയെന്ന് യുഡിഎഫ് നേതൃയോഗം!!

അച്ഛനെയും അമ്മയെയും മുത്തച്ഛനെയും മന്ത്രി ജലീല്‍ അഭിനന്ദിച്ചു . ദേവികയ്ക്ക് വേണ്ടിയുള്ള ഉപഹാരങ്ങള്‍ ദേവികയുടെ അനിയന്‍ മന്ത്രി ജലീലില്‍ നിന്ന് ഏറ്റുവാങ്ങി. അതേ സമയം കഴിഞ്ഞ ദിവസം സുരേഷ്‌ഗോപിയും ദേവിയുടെ വീട്ടിലെത്തിയിരുന്നു. കാലുകള്‍ കൊണ്ടെഴുതി എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ദേവികയെ കാണാനാണ് നടനും എം.പിയുമായ സുരേഷ് ഗോപി കഴിഞ്ഞ് ദിവസം വീട്ടിലെത്തിയത്. അരമണിക്കൂറോളം ഒലിപ്രം കടവിലെ ഇവരുടെ വീട്ടില്‍ അദ്ദേഹം ചെലവഴിച്ചു.

KT Jaleel

ദേവികയുടെ നേട്ടത്തില്‍ ഏറെ സന്തോഷമുള്ളതായും അദ്ദേഹം പറഞ്ഞു. ചിത്രകാരി കൂടിയായ ദേവിക താന്‍ കാലുകൊണ്ട് വരച്ച ചിത്രം സുരേഷ് ഗോപിക്ക് സമ്മാനിച്ചു. ചോയി മഠത്തില്‍ പാതിരാട്ട് സജീവന്റെയും സുചിത്രയുടെയും മകളാണ് ദേവിക. ജനിക്കുമ്പോള്‍ തന്നെ കൈകളില്ലാത്ത ദേവിക ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സി.ബി.എച്ച്.എസ്.എസില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനിയായിരുന്ന ദേവിക കാലുകള്‍ കൊണ്ട് വരക്കുന്ന ചിത്രങ്ങള്‍ അത്ഭുതാവഹമാണ്. കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയ ദേവികയുടെ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

Malappuram
English summary
Minister KT Jaleel visited Devi in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X