മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുല്‍മോഹര്‍ വസന്തം വിരിയിച്ച മേലാറ്റൂര്‍ അതിര്‍ത്തി കടക്കുന്നു; അതിസുന്ദരമെന്ന് റെയില്‍വെ മന്ത്രിയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആളനക്കമില്ലാത്ത മേലാറ്റൂര്‍ റെയില്‍വെ സ്‌റ്റേഷന്റെ ചിത്രം ഇന്ന് അതിര്‍ത്തികള്‍ കടന്ന് ആകര്‍ഷണം തീര്‍ക്കുകയാണ്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നിര്‍മിക്കുന്ന രൂപഭംഗിയേക്കാള്‍ ആകര്‍ഷണം. നവമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലായതോടെ ആരാണ് ചിത്രമെടുത്തത് എന്നറിയാനുള്ള താല്‍പ്പര്യവും ഏറി.

Recommended Video

cmsvideo
Melattoor Railway station pictures goes viral in Social media | Oneindia Malayala

മേലാറ്റൂര്‍ പുത്തംകുളം സ്വദേശി ഒഎംഎസ് ആസിഫ് തങ്ങള്‍ തന്റെ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പങ്കുവച്ചതോടെയാണ് ചിത്രത്തിന്റെ പ്രയാണം. രസകരമായ ചിത്രങ്ങളും വിശേഷങ്ങളും അറിയാം....

പ്രമുഖര്‍ പങ്കുവച്ച ചിത്രങ്ങള്‍

പ്രമുഖര്‍ പങ്കുവച്ച ചിത്രങ്ങള്‍

ജില്ലാ കളക്ടര്‍ മുതല്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ വരെ ഇന്ന് പങ്കുവച്ചിരിക്കുന്നു ആഷിഫ് പകര്‍ത്തിയ ചിത്രം. മലയാളികളുള്ള നാട്ടിലെങ്ങും ചിത്രം ചര്‍ച്ചയായി കഴിഞ്ഞു. എന്തു ഭംഗിയാണിതെന്ന് ചോദിക്കാത്തവരില്ല. മലപ്പുറത്ത് ഇങ്ങനെ ഒരു സ്ഥലമുണ്ടോ എന്ന് അന്വേഷിക്കുന്നവരും കുറവല്ല.

 മേലാറ്റൂരുകാര്‍ പറയുന്നു

മേലാറ്റൂരുകാര്‍ പറയുന്നു

മേലാറ്റൂരുകാര്‍ ആവേശ പൂര്‍വം പറയുന്നു... ഇത് ഞങ്ങളുടെ നാട്... ഇങ്ങോട്ട് വരൂ എന്ന്. അതേസമയം, വീണ്ടും ചിത്രങ്ങള്‍ പകര്‍ത്താന്‍ മേലാറ്റൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ആളുകള്‍ എത്തിയതോടെ പോലീസിന് ഇടപെടേണ്ടി വന്നു എന്നത് മറ്റൊരു കാര്യം.

യാത്ര ചെയ്യണം ഇതുവഴി

യാത്ര ചെയ്യണം ഇതുവഴി

കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചയാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍ പാത വഴിയുള്ള യാത്ര. 66 കിലോമീറ്ററുള്ള ബ്രോഡ്‌ഗേഡ് പാതയിലൂടെ ഒരിക്കലെങ്കിലും ഒന്ന് യാത്ര ചെയ്യണം. തേക്കും ആലും തണല്‍ വിരിച്ചിരിക്കുന്നതിനിടയിലൂടെ ചൂളം വിളിച്ചോടുന്ന തീവണ്ടി യാത്ര നവ്യാനുഭവം തന്നെയാകും.

നാല് പുഴകള്‍

നാല് പുഴകള്‍

നാല് പുഴകളും പതിനൊന്ന് സ്റ്റേഷനുകളുമുള്ള ഈ പാതയില്‍ 14 ട്രെയിന്‍ സര്‍വീസുകളാണുള്ളത്. ലോക്ക്ഡൗണ്‍ കാരണം തീവണ്ടി യാത്ര ഇതിലൂടെയില്ല. ഇനിയും ചൂളം വിളിക്ക് കാതോര്‍ത്തിരിക്കുകയാണ് മേലാറ്റൂരും സമീപ റെയില്‍വെ സ്‌റ്റേഷനുകളും.

ബ്രിട്ടീഷുകാര്‍ പണിതത്

ബ്രിട്ടീഷുകാര്‍ പണിതത്

നിലമ്പൂരില്‍ നിന്ന് തേക്കും ഈട്ടിയും കൊണ്ടുപോകാന്‍ 1921ലാണ് ബ്രിട്ടീഷുകാര്‍ ഈ പാത പണിതത്. രണ്ടാംലോക യുദ്ധകാലത്ത് ഇരുമ്പിന് ആവശ്യം ഏറിയതിനാല്‍ പാളം അവര്‍ തന്നെ മുറിച്ചുകൊണ്ടുപോയി എന്ന്് പറയപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം 1954ല്‍ പാത വീണ്ടും പുനസ്ഥാപിച്ചു.

പ്രകൃതിയുടെ വരദാനം

പ്രകൃതിയുടെ വരദാനം

സ്ഥിരം യാത്രക്കാരാണ് ഈപാതയിലൂടെയുള്ള തീവണ്ടികളില്‍ കൂടുതലും കാണാറ്. മേലാറ്റൂരിലെ ചിത്രം പ്രചരിച്ചതോടെ ഇതുവഴിയുള്ള യാത്രകള്‍ക്ക് ഇനി കൂടുതല്‍ ഭംഗിയുണ്ടാകുമെന്ന് തീര്‍ച്ച. ആളൊഴിഞ്ഞ ബെഞ്ചില്‍ വീണ ചുവപ്പ് പൂക്കളുടെ ചിത്രം പ്രകൃതിയുടെ വരദാനം തന്നെ. ഇത് പകര്‍ത്തി മാലോകര്‍ക്ക് സമ്മനാനിച്ച ആഷിഫ് തങ്ങളെയും അഭിനന്ദിക്കാതിരിക്കാനാകില്ല.

രോഗം ഭേദമായ ഗര്‍ഭിണിക്ക് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശിക്കും രോഗംരോഗം ഭേദമായ ഗര്‍ഭിണിക്ക് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശിക്കും രോഗം

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

Malappuram
English summary
Melattoor Railway station pictures viral in Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X