മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താനൂരില്‍ ലീഗ് പ്രവര്‍ത്തകരുടെ അക്രമം: പരുക്കേറ്റവരെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: താനൂര്‍ അഞ്ചുടിയിലെ മുസ്ലിംലീഗ് അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി കെപി ഷംസുവിനെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ ടി ജലീല്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിനായിരുന്നു ഷംസുവിനെയും മറ്റ് രണ്ട് സിപിഐ എം പ്രവര്‍ത്തകരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതി.

<br> പ്രചാരണ യോഗങ്ങൾ കൊഴുപ്പിച്ച് മോദിയും രാഹുലും; രണ്ടാം ഘട്ടത്തിനൊരുങ്ങി രാജ്യം
പ്രചാരണ യോഗങ്ങൾ കൊഴുപ്പിച്ച് മോദിയും രാഹുലും; രണ്ടാം ഘട്ടത്തിനൊരുങ്ങി രാജ്യം

പൊന്നാനി ഭാരതപ്പുഴയില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയായിരുന്നു ധനസഹായം വിതരണം ചെയ്തത്. ഈ പണമുപയോഗിച്ച് മത്സ്യത്തൊഴിലാളിയായ ഷംസുവടങ്ങുന്ന സംഘത്തിന്റെ വള്ളം നീറ്റിലിറക്കുന്നതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. ഇരു കൈകാലുകളും അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. വി അബ്ദുറഹിമാന്‍ എംഎല്‍എ, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍, സിപിഐഎം തീരദേശ ലോക്കല്‍ സെക്രട്ടറി പി ഹംസകുട്ടി എന്നിവരും സന്ദര്‍ശനവേളയില്‍ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.

thanurdyfi

ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമാവുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പാര്‍ട്ടിക്കതീതമായി ജനപക്ഷത്ത് നിന്നു കൊണ്ടാണ് എല്‍ഡിഎഫ്. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്നും, വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ താനൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പി വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി താനൂര്‍ വാഴക്കത്തെരുവില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രിമത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി പി സൈതലവി അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍, വി അബ്ദുറഹിമാന്‍ എംഎല്‍എ, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍, ജലീല്‍ പുനലൂര്‍, എ പി സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

മതാധിഷ്ഠിത പാര്‍ട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് ബിജെപിക്ക് ബദലാവനല്ല സമമാവാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ.കെ ടി ജലീല്‍. വാഴക്കത്തെരുവില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ നിലവിലെ എം പി സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ എല്ലായിടത്തും യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കരുതുന്നുണ്ടോ? മലപ്പുറം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Malappuram
English summary
Ministers visits injured people in attack case from Tanur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X