Get Updates
Get notified of breaking news, exclusive insights, and must-see stories!

വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് സാങ്കേതിക തടസ്സം; റിസയുടെ നീളം കൂട്ടണമെന്ന് നിർദേശം

വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് സാങ്കേതിക തടസ്സം; റിസയുടെ നീളം കൂട്ടണമെന്ന് നിർദേശം

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് സാങ്കേതിക തടസ്സം. കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും സർവീസിന് അനുമതി നൽകിയിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ റൺവേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ പ്രതലമായി കണക്കാക്കുന്ന റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടണം എന്നാണ് നിർദേശം.

വിമാനത്താവളത്തിലെ റൺവേയുടെ ഇരു ഭാഗങ്ങളിലും 240 മീറ്റർ റിസ വേണം. ഒപ്പം അതു ചതുപ്പ് നിലമായി തന്നെ രൂപപ്പെടുത്തണം എന്നും ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, കോഴിക്കോട് വിമാനത്താവളത്തിൽ 2860 മീറ്റർ ആണ് റൺവേ. അതു കഴിഞ്ഞ് 90 മീറ്റർ ആണ് റിസയുള്ളത്. 240 മീറ്റർ വേണം എന്ന നിർദേശം നേരത്തെ വന്നിരുന്നു.

flight

ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

കരിപ്പൂരിലെ വലിയ വിമാന സർവീസ് പുനരാരംഭിക്കാൻ നിയോഗിച്ച സമിതിയും ഡി ജി സി എ യും റിസ നീളം കൂട്ടണം എന്ന നിർദേശം മുന്നോട്ട് വച്ചതായാണു വിവരം. വിമാനാപകട അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷം ആണ് നിർദ്ദേശം. നേരത്തേ ഉയർന്നപ്പോൾ റൺവേയിൽനിന്ന് 150 മീറ്റർ സ്ഥലം റിസയുടെ പരിധിയിലേക്കു മാറ്റിയിരുന്നു. അതു പോരാ എന്നും ചതുപ്പുനിലമാക്കണമെന്നുമാണ് പുതിയ നിർദേശം.

റൺവേയുടെ തുടക്കത്തിലും ഒടുക്കത്തിലും 150 മീറ്റർ വീതം എടുത്ത് റിസയുടെ ആവശ്യത്തിനായി പ്രയോജനപ്പെടുത്താം എന്ന നിർദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. അതോടെ രണ്ടറ്റത്തും 90 മീറ്റർ റിസ 240 മീറ്റർ വീതമാകും എന്നാണ് വിവരം. അതേടെ, റൺവേ 2560 മീറ്ററായി ചുരുങ്ങും. ഈ റൺവേയിൽ ഏതു തരം വിമാനങ്ങൾ സർവീസ് നടത്താനാകും എന്ന കാര്യത്തിൽ വിമാനക്കമ്പനികളുടെ നിലപാടും രാജ്യാന്തര വ്യോമയാന ചട്ടങ്ങളും നിർണായകം ആകും. തുടർ നടപടികൾ ഉടൻ ഉണ്ടാകും എന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+