നിലമ്പൂര്‍: ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കണ്ടെത്തിയത് നാലാംനാള്‍!
മലപ്പുറം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ഏനാന്തി കടവില്‍ ഒഴുക്കല്‍പ്പെട്ട യുവാവിന്റെ മൃതദേഹം നാലാംനാള്‍ കണ്ടെത്തി.കരുളായി ഏനാന്തി കരുവാന്‍ കുഴി വാഴ കുണ്ടന്‍ ആലിക്കുട്ടി ഖദീജ ദമ്പതികളുടെ മകന്‍ നിസാമുദ്ദീന്റ മുതുദേഹമാണ് കരിമ്പുഴ ഏനാന്തി കടവില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ ഭാഗത്തു നിന്നും ഫയര്‍ഫോഴ്‌സ് കണ്ടെടുത്തത്.
ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ ഏനാന്തിക്കടവില്‍ ഭാര്യയോടും മക്കളോടുമൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം. കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ തിരച്ചില്‍ ഫലം കാണാതെ വന്നതോടെ നാവിക സേനയും തിരിച്ചലിനെത്തി. നിസാമുദ്ദീന്‍ അപകടത്തില്‍പ്പെട്ട കടവില്‍ നാവിക സേനയും. ഒരു കിലോമീറ്റര്‍ താഴെ ഫയര്‍ഫോഴ്‌സും രാവിലെ തിരച്ചില്‍ തുടരുന്നതിനിടയിലാണ് പുഴയുടെ അരികിലെ പുല്‍കൂമ്പാരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതുദേഹം കണ്ടെത്തിയത്. കുതിര പുഴയില്‍ അപകടത്തില്‍പ്പെട്ട പട്ടരാക്ക സ്വദേശി മജീദിനായി നാവിക സേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി

മലപ്പുറം ജില്ലയിലുണ്ടായ അതിശക്തമായ മഴയില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. മലയോരമേഖലയില്‍ ഉരുള്‍പൊട്ടി കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തു. അപകട ഭീഷണിയുളള പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പടിഞ്ഞാറേക്കര അഴിമുഖത്ത് ശക്തമായ മഴയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് താനൂര്‍ അഞ്ചുടി കടപ്പുറത്തെ കുട്ട്യാമുവിന്റെ പുരയ്ക്കല്‍ ഹംസ (58), പാടത്തെ വെളളക്കെട്ടില്‍ വീണ് മഞ്ചേരി പുല്‍പ്പറ്റ അബൂബക്കറിന്റെ മകന്‍ സുനീര്‍ (33) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ബുധനാഴ്ച രാവിലെ കടലില്‍ കാണാതായ ഹംസയുടെ(58) മൃതദേഹം കഴിഞ്ഞ ദിവസം ചാവക്കാട് പ്ലാങ്ങാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പൊന്നാനി ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: സുബൈദ. മക്കള്‍: നൗഫല്‍, ഫൗസിയ, ഹസൈന്‍, ഹുസൈന്‍, ആത്തിക, സഫൂറ, ഹയറുന്നിസ. മരുമക്കള്‍: പരേതനായ ഉമ്മര്‍, കുഞ്ഞാവ, ആബിദ്, റാഫി, വാഹിദ. മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് അഞ്ചുടി മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ കബറടക്കി.
ചീതോടത്ത് പാടത്തെ വെളളക്കെട്ടില്‍ വീണാണ് സുനീര്‍ (33) മരിച്ചത്. വ്യാഴാഴ്ച രാവിലെ പാടത്ത് മഴവെളളം കയറിയത് കാണാന്‍ വീട്ടില്‍ നിന്ന് പോയതായിരുന്നു. കാണാതായതോടെ നാട്ടുകാരും പൊലിസും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ മൂന്നുമണിയോടെ പാടത്ത് വെളളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി. സൗദിയിലായിരുന്ന സുനീര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു. മാതാവ്: മറിയുമ്മ. ഭാര്യ: മുഹ്സീന. മക്കള്‍: മിന്‍ഹ, മിര്‍ഫ. സഹോദരങ്ങള്‍: ജംഷീര്‍, കുട്ടിഹസ്സന്‍,റസിയ,ബുഷ്റ,












Click it and Unblock the Notifications