മലപ്പുറത്ത് കാണാതായ 11 കാരനെ കണ്ടെത്തി; തെരഞ്ഞുപോയ ആളെ പാമ്പ് കടിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരില്‍ കാണാതായ 11 കാരനെ കണ്ടെത്തി. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് ആണ് കുട്ടിയെ കണ്ടെത്തിയത്. നേരത്തെ വീടിന് സമീപത്തെ മലയിലേക്ക് കുട്ടി കയറി എന്ന സംശയത്തെ തുടര്‍ന്ന് മല കയറിയുള്ള തെരച്ചില്‍ നാട്ടുകാര്‍ ആരംഭിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് 11 കാരനായ പടിഞ്ഞാറേ ചാത്തല്ലൂര്‍ സ്വദേശിയ കാണാതായത്.
പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി പാറക്കല്‍ അഭിലാഷിന്റെ മകന്‍ ആദര്‍ശിനെ ആണ് കാണാതായത്. വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശത്ത് എല്ലാം തിരച്ചില്‍ നടത്തി. ഇതിനിടെ കുട്ടി മല കയറി എന്ന അഭ്യൂഹവും പരന്നു. പാറക്കല്‍ അഭിലാഷിന്റെ വീടിന് സമീപം ഒരു റബ്ബര്‍ തോട്ടമുണ്ട്. ഈ റബ്ബര്‍ തോട്ടത്തിലൂടെ മലയുടെ ഭാഗത്തേക്ക് കുട്ടി പോകുന്നത് കണ്ടു എന്ന് ആണ് ചിലര്‍ സംശയം പ്രകടിപ്പിച്ചത്.

ഇതോടെ ചിലര്‍ മല കയറിയുള്ള തെരച്ചിലും തുടങ്ങി. വിവരം അറിഞ്ഞ് പോലീസും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കുട്ടിയെ റബ്ബര്‍ തോട്ടത്തിലൂടെ മലയിലേക്ക് കയറിയെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ ആണ് വീടിന് മുന്നിലെ റബര്‍ തോട്ടത്തില്‍ തന്നെ 11 കാരനായ കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ കുട്ടിയെ തെരയാന്‍ പോയ സംഘത്തില്‍ പെട്ട ഒരാളെ പാമ്പ് കടിച്ചു. നാട്ടുകാരന്‍ തന്നെയായ കെ ടി ബഷീറിന് ആണ് പാമ്പ് കടിയേറ്റത്. ഇയാളെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് ജില്ലയില്‍ യുവാവ് മല കയറി അകപ്പെട്ടു പോയ സംഭവമുണ്ടായിരുന്നു പാലക്കാട് ചെറാട് മലയില്‍ ബാബു എന്നയാളാണ് അകപ്പെട്ടത്. രണ്ട് ദിവസത്തിന് ശേഷം കരസേന സംഘം എത്തിയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.
ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍, ഫയര്‍ ഫോഴ്‌സ്, കേരള പൊലീസ്, നാട്ടുകാര്‍ തുടങ്ങിയവര്‍ അത്യന്തം പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.












Click it and Unblock the Notifications