മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കടപ്പുറത്തുനിന്നും ഒഴുകിപ്പോയ തിരമാല നിരീക്ഷണ സംവിധാനം പൊന്നാനിയില്‍നിന്നും കണ്ടെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോഴിക്കോട് കടപ്പുറത്തുനിന്നും ഒഴുകിപ്പോയ തിരമാല നിരീക്ഷണ സംവിധാനം (വേവ് റൈഡര്‍ ബോയ്) പൊന്നാനിയില്‍നിന്നും കണ്ടെത്തി. കോഴിക്കോട് പുതിയാപ്പ ഭാഗത്ത് കഴിഞ്ഞ ദിവസത്തെ ശക്തമായ തിരയിലും കാറ്റിലുമാണ് നങ്കൂരവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് നിരീക്ഷണ സംവിധാനം (വേവ് റൈഡര്‍ ബോയ്) കടലില്‍ ഒഴുകിപ്പോയത്. തുടര്‍ന്നു നടന്ന തെരച്ചിലിലാണ് പൊന്നാനി ഭാഗത്ത് നിന്നും കണ്ടെടുത്തത്.

കോടഞ്ചേരി പാലക്കലിലെ എസ്‌റ്റേറ്റ് തൊഴിലാളിയുടെ മരണം; കാരണം കണ്ടെത്താനായില്ല, ആന്തരികാവയവ പരിശോധന റിപ്പോർട്ട് കാത്ത് അധികൃതർകോടഞ്ചേരി പാലക്കലിലെ എസ്‌റ്റേറ്റ് തൊഴിലാളിയുടെ മരണം; കാരണം കണ്ടെത്താനായില്ല, ആന്തരികാവയവ പരിശോധന റിപ്പോർട്ട് കാത്ത് അധികൃതർ

കേരള സമുദ്ര പഠന സര്‍വകലാശാലയും കേന്ദ്ര വിവര സേവന കേന്ദ്രവും സംയുക്തമായി കോഴിക്കോട് പുതിയാപ്പ ഭാഗത്തെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥാപിച്ച നിരീക്ഷണ സംവിധാനം ശനിയാഴ്ച രാവിലെയാണ് ഒഴുക്കില്‍പ്പെട്ടത്.

riderboy-1562

തിങ്കളാഴ്ച രാവിലെ പൊന്നാനി ഭാഗത്ത് ഡിവൈസ് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദിന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥരുടെയും ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡുമാരുടെയും നേതൃത്വത്തില്‍ ഫിഷറീസ് ബോട്ട് ഉപയോഗിച്ച് ഉപകരണം കടലില്‍ നിന്നും വീണ്ടെടുത്തു.

ഫിഷറീസ് സര്‍വകലാശാലയിലെ പ്രൊഫ. ഡോ.എസ് എം റാഫിയുടെ നേതൃത്വത്തില്‍ ഗവേഷകനായ എസ് അതുല്‍, ടെക്നിക്കല്‍ സ്റ്റാഫ് രാഹുല്‍, ഫിഷറീസ് ഓഫീസ് ജീവനക്കാരനായ കബീര്‍, ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡുമാരായ വി പി സക്കീര്‍, മുഹമ്മദ് ആഷിര്‍, ശിഹാബ് എന്നിവര്‍ ചേര്‍ന്നാണ് കടലില്‍ നിന്നും ഉപകരണം വീണ്ടെടുത്തത്

Malappuram
English summary
Missing Sea wave observation device found from Ponnani coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X