Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവുഗായകന്‍ ബാബുബായിക്ക് എം കെ മുനീര്‍ ഹാര്‍മോണിയം കൈമാറി

മലപ്പുറം: ഞാന്‍ ബാബുഭായിക്ക് നല്‍കുന്നത് എന്റെ ഹൃദയമാണ്- പറയുന്നത് മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍. കോഴിക്കോട് മിഠായിത്തെരുവില്‍ നിന്ന് ഉദ്യോഗസ്ഥ ലോബി ആട്ടിയിറക്കിയപ്പോള്‍ തെരുവിലിരുന്ന് കൂടെപ്പാടി പിന്തുണ നല്‍കിയ എം കെ മുനീര്‍ അന്ന് വാഗ്ദാനം ചെയ്ത ഹാര്‍മോണിയം കൈമാറിയപ്പോള്‍ തെരുവുഗായകന്‍ ബാബുബായി വികാരാധീനായി പ്രതികരിച്ചത് ഇങ്ങനെ; മുനീര്‍സാര്‍ എനിക്കുതന്നത് ജീവിതമാണ്! മലപ്പുറത്തുകാര്‍ വികാരാധീനരായി കണ്ടിരുന്ന ഈ രംഗം അരങ്ങേറിയത്് മലപ്പുറം പ്രസ്‌ക്ലബ്ബ് സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റ് വേദിയില്‍ വെച്ച.

ബാബുഭായിയോടൊപ്പം പാട്ടുപാടിയും ഹാര്‍മ്മോണിയം വായിച്ചും അദ്ദേഹം ഇന്നലെ സ്വയം മറക്കുകയും ചെയ്തു. പ്രസ്‌ക്ലബ്ബ് ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഒരു അഡാര്‍ ലൗ സിനിമയിലെ നായകന്‍ റോഷന്‍, നടന്മാരായ മാത്യു, വൈശാഖ്, ശിയാദ് ഷാജഹാന്‍,സത്യജിത് എന്നിവര്‍ നേരത്തെ തന്നെ വേദി കീഴടക്കിയിരുന്നു.

muneer

തെരുവുഗായകന്‍ ബാബുബായിക്ക് എം കെ മുനീര്‍ ഹാര്‍മോണിയം കൈമാറുന്നു.

നൃത്തം ചെയ്തും ഗണ്‍ഷോട്ട് കിസ്സും, പുരികം വളക്കലുമായി റോഷനു ടീമും പ്രേക്ഷകരെ കയ്യിലെടുത്തു.ഇന്ന് മഹാകവി മോയിന്‍ കുട്ടിവൈദ്യര്‍ മാപ്പിളകലാ അ്ക്കാദമിയുടെ നേതൃത്വത്തില്‍ ചെയര്‍മാന്‍ ടി കെ ഹംസയും റിയാലിറ്റി ,ഷോ താരങ്ങളും അവതരിപ്പിക്കുന്ന മാപ്പിലഗാനമേള അരങ്ങേറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+