Get Updates
Get notified of breaking news, exclusive insights, and must-see stories!

മനാഫ് വധക്കേസ്: പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവന് ജാമ്യം, പ്രോസിക്യൂഷന്‍ ഒത്തുകളിയെന്ന്!!

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫ് വധക്കേസില്‍ 24 വര്‍ഷത്തിനു ശേഷം കീഴടങ്ങിയ പിവി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫി (51)ന് കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന്‍ ഒത്തുകളിയിലൂടെ ജാമ്യം അനുവദിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

മഞ്ചേരി അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.വി നാരായണനാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. പ്രോസിക്യൂട്ടര്‍ പി.പി ബാലകൃഷ്ണന്‍ ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ കോടതില്‍ ഹാജരായില്ല. കേസറിയാത്ത ഫാസ്റ്റ് ട്രാക് കോടതി പ്രോസിക്യൂട്ടര്‍ വാസുവാണ് പകരക്കാരനായത്. ജാമ്യാപേക്ഷയില്‍ എതിര്‍വാദം ഉന്നയിക്കാന്‍ മനാഫിന്റെ സഹോദരന്‍ അബ്ദുള്‍റസാഖിന്റെ അഭിഭാഷകന് കോടതി അനുമതി നല്‍കിയില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നേരത്തെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ മനാഫിന്റെ സഹോദരന്റെ അഭിഭാഷകന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും വരെ അനുമതി നല്‍കിയിരുന്നു.

 ഒരു ലക്ഷം രൂപയുടെ ബോണ്ട്

ഒരു ലക്ഷം രൂപയുടെ ബോണ്ട്

ഒരു ലക്ഷം രൂപയുടെ ബോണ്ട്, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക, കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനംവിട്ട് പോകരുത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനായ എടവണ്ണ എസ്.ഐയുടെ മുന്നില്‍ ഹാജരാവുക, സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. മനാഫ് വധക്കേസില്‍ 17, 19 പ്രതികളായ നിലമ്പൂര്‍ സ്വദേശി മുനീബ്, എളമരം മപ്രം എറക്കോടന്‍ കബീര്‍ എന്നിവര്‍ക്ക് സമാനസാഹചര്യത്തിലും 60 ദിവസംകഴിഞ്ഞിട്ടും ഹൈക്കോടതി ജാമ്യം നിഷേധിച്ചതും ജാമ്യം നിഷേധിക്കാനുള്ള പോലീസ് റിപ്പോര്‍ട്ടിലെ കടുത്ത തടസവാദങ്ങളും പ്രോസിക്യൂഷന്‍ ഉന്നയിച്ചില്ല. പ്രോസിക്യൂഷന്‍ ഒത്തുകളിച്ചാണ് ജാമ്യം നല്‍കിയതെന്നും. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് പറഞ്ഞു. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരായ പ്രതികളെ മൂന്നു മാസത്തിനകം ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന കോടതി ഉത്തരവ് ആറുമാസമായിട്ടും പോലീസ് നടപ്പാക്കിയിരുന്നില്ല.

 23 വര്‍ഷം മുമ്പ്

23 വര്‍ഷം മുമ്പ്


കൊലപാതകം നടന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും നാലു പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നു കാണിച്ച് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖാണ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിനെ സമീപിച്ചിരുന്നത്. നാലു പ്രതികളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കഴിഞ്ഞ ജൂലൈ 25ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവില്‍ അടയിരുന്ന പോലീസ് പ്രതികളെ പിടികൂടാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ നാടകീയമായി കഴിഞ്ഞ ആഗസ്റ്റ് 30തിന് കോടതിയില്‍ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും മഞ്ചേരി ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

 കോടതിയെ തെറ്റിദ്ധരിപ്പിച്ചു

കോടതിയെ തെറ്റിദ്ധരിപ്പിച്ചു



ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യാപേക്ഷ പരിഗണിക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇരുവരും മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യംനേടിയതും വിവാദമായിരുന്നു. നിയമവ്യവസ്ഥയെ കബളിപ്പിച്ച ജാമ്യം നേടിയ ഇരുവര്‍ക്കും ഹൈക്കോടതി 15000 രൂപ വീതം പിഴശിക്ഷ വിധിക്കുകയും ചെയ്തുു. മനാഫ് കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ ഗസറ്റില്‍ പരസ്യം നല്‍കി കബീര്‍ എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റി ഈ പേരില്‍ പുതിയ പാസ്പോര്‍ട്ടും നേടിയിരുന്നു. ഇതോടെ 86 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായ കബീറിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് റിമാന്റ് ചെയ്തു വീണ്ടും ജയിലിലേക്കയച്ചു. ഇപ്പോള്‍ കബീറും മുനീബും ജാമ്യത്തിലാണ്. ഭാര്യയെയും മക്കളെയും കാണാന്‍ രണ്ടാഴ്ചത്തേക്ക് ഖത്തറില്‍ പോകാന്‍ അനുമതി തേടിയുള്ള കബീറിന്റെ അപേക്ഷയും ഇതേ കോടതി തള്ളിയിരുന്നു.

 പിവി അന്‍വറും പ്രതിപ്പട്ടികയില്‍!!

പിവി അന്‍വറും പ്രതിപ്പട്ടികയില്‍!!


മനാഫ് വധക്കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ അടക്കം 21 പ്രതികളെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ഇന്നത്തെ ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്നും അന്‍വറടക്കമുള്ളവര്‍ക്ക് ശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖിനെ ഇതുവരെയും പിടികൂടിയിട്ടില്ല. ദുബായില്‍ ഇയാള്‍ സുഖജീവിതം നയിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മനാഫിന്റെ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+