മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂര്‍ എംഎല്‍എയുടെ സഹോദരീപുത്രനെ കൂവി വരവേറ്റ് നാട്ടുകാര്‍; കോടതിയിൽ നിന്ന് തിരിച്ചിറക്കിയത് തൂവാലകൊണ്ട് മുഖം മറച്ച്, കോടതി വളപ്പിൽ സംഘർഷാവസ്ഥ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കൊലക്കേസ് പ്രതിയായ നിലമ്പൂര്‍ എംഎല്‍എയുടെ സഹോദരീപുത്രനെ കൂവി വരവേറ്റ് നാട്ടുകാര്‍. എട്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ചൊവ്വാഴ്ച മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രനായ മനാഫ് വധക്കേസിലെ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫി (50)നെയാണ് നാട്ടുകാര്‍ കൂവിവിളിയോടെ വരറ്റേത്. നടപടികള്‍ അവസാനിപ്പിച്ച് കോടതി കേസ് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനക്കു വിട്ടു.

<strong>വനിത ബിൽ നടപ്പിലാക്കൽ, മിനിമം വരുമാനം... കേരളത്തിലത്തിയ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനങ്ങൾ ഇങ്ങനെ...</strong>വനിത ബിൽ നടപ്പിലാക്കൽ, മിനിമം വരുമാനം... കേരളത്തിലത്തിയ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനങ്ങൾ ഇങ്ങനെ...

24 വര്‍ഷമായി ദുബായിലില്‍ ഒളിവില്‍ക്കഴിഞ്ഞ ഷെരീഫ് ഇക്കഴിഞ്ഞ 21നാണ് കോടതിയില്‍ കീഴടങ്ങിയത്. കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചെങ്കിലും തളര്‍ച്ചയെ തുടര്‍ന്ന് ഷെരീഫിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ഹൃദ്രോഗമില്ലെന്നു കണ്ടെത്തുകയും പ്രമേഹരോഗമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Shafeeq

ഇതെ തുടര്‍ന്ന് രോഗം അഭിനയിച്ച് ഷെരീഫ് ആശുപത്രിയില്‍ സുഖവാസം നടത്തുകയാണെന്നും ജയിലിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചികിത്സയിലാണെന്നു പറഞ്ഞ് കോടതിയില്‍ ഹാജരാകാതിരുന്ന ഷെരീഫ് ചൊവ്വാഴ്ച പോലീസിനൊപ്പം ഓട്ടോറിക്ഷയിലാണ് കോടതിയിലേക്കെത്തിയത്.

ബസ് സ്റ്റാന്റ് ബില്‍ഡിങിലെ മൂന്നാം നിലയിലെ കോടതിയിലേക്ക് നടന്നുകയറുകയും ചെയ്തു. ഷെരീഫിനെ കണ്ടതോടെ കോടതിപരിസരത്തുള്ളവര്‍ കൂവിവിളിച്ചു. കോടതി നടപടികള്‍ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ പോലീസ് തൂവാലകൊണ്ട് മുഖം മറച്ചാണിറക്കിയത്. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവരെ തടഞ്ഞതും സംഘര്‍ഷാവസ്ഥയുണ്ടാക്കി. കൂടുതല്‍പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഷെരീഫിനെ മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. കേസില്‍ പി.വി അന്‍വറിന്റെ സഹോദരീപുത്രനായ ഒന്നാം പ്രതി ഷെഫീഖിനെ പിടികൂടാനുണ്ട്. ഷെഫീഖ് ദുബായില്‍ സുഖംജീവിതം നയിക്കുന്നതിന്റെ ഫോട്ടുകളും വീഡിയോയും മനാഫിന്റെ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

Malappuram
English summary
Mob against PV Anwar MLA's cousin in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X