മലപ്പുറത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മാതാവിന്റെ ക്രൂര പീഡനം; ശരീരമാസകലം പൊള്ളലേല്‍പിച്ചു, സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി
മലപ്പുറം: സ്വന്തംകുഞ്ഞുങ്ങളെ മാതാവ് ക്രൂരമായി പീഡിപ്പിച്ചു. ശരീരമാസകലം പൊള്ളലേറ്റ മൂന്നും, ആറും വയസ് പ്രായമുള്ള കുഞ്ഞുങ്ങളെ ചൈല്‍ഡ്‌ലൈന്‍ ഇടപെട്ട് സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. പറഞ്ഞത് അനുസരിക്കാത്തതിനാണ് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ ക്രൂരമായി മര്‍ദ്ദിച്ചത്. കോട്ടയ്ക്കലിലാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാതാണ് കോട്ടക്കല്‍ പോലീസിനെയും, ചൈല്‍ഡ് ലൈനിനേയും വിവരം അറിയിച്ചത്.
പോലീസ് സ്‌റ്റേഷനില്‍ അറിയപ്പോതോടൊപ്പംതന്നെ ചൈല്‍ഡ്‌ലൈനിനിന്റെ ടോള്‍ ഫ്രീ നമ്പറായ 1098 ലേക്ക് വിളിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറായ ഗീതാഞ്ജലിയെ വിവരമറിയിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായയായ കുടുംബം ഒരുവര്‍ഷത്തോളമായി കോട്ടക്കല്‍ പരിസരത്ത് വാടകക്ക് താമസിച്ചുവരികയാണ്. കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ ഉറക്കെ കരയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്.

തമിഴ്‌നാട് സ്വദേശിയായ അമ്മ കുട്ടിയെ ക്രൂരമായ രീതിയില്‍ പൊള്ളിച്ചത് തുടര്‍ന്ന് കോട്ടക്കല്‍ പൊലിസിന്റെ സഹായത്തോടെയാണ് മലപ്പുറം ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരായ മുഹ്സിന്‍ പരി ,ബിനു മേലേവളപ്പില്‍ എന്നിവര്‍ കുട്ടിയെ ഏറ്റെടുത്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മണികണ്ഠന്‍ മുമ്പാകെ ഹാജരാക്കിയ കുട്ടികളെ വൈദ്യ പരിശോധനക്ക് ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാവിനെതിരെ കേസ് രജിസ്റ്റര്‍ചെയ്യുമെന്ന് പോലീസ് പറഞ്ഞു. മാതാവ് തന്നെയാണ് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പൊള്ളലേല്‍പിച്ചതെന്ന ഉറപ്പുവരുത്താനായി ഇവരെ ചോദ്യംചെയ്യും.












Click it and Unblock the Notifications