Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരിയെ പീഡിപ്പിച്ച എല്‍ഡിഎഫ് കൗണ്‍സിലറുടെ ജാമ്യഹരജി 30ന് പരിഗണിക്കും, പ്രതിക്ക് വേണ്ടി വാദിച്ച് അഡ്വ. ആളൂര്‍, കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോടതിയില്‍...

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന വളാഞ്ചേരി എല്‍.ഡി.എഫ് ഗരസഭ കൗണ്‍സിലര്‍ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യ ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് ഈ മാസം 30ലേക്കു മാറ്റി. തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീനെതിരെയാണ് വളാഞ്ചേരി പോലീസ് പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തത്.

പ്രതിയായ ഷംസുദ്ദീന് ജാമ്യം ആവശ്യപ്പെട്ടു അഡ്വ ബി.എ ആളൂരാണ് മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരായത്. ഇന്നു മഞ്ചേരി സ്പെഷ്യല്‍ കോടതിയില്‍ കേസ് പരിഗണിക്കവെയാണ് കേസിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ വാദം നിലനില്‍ക്കില്ലെന്നും, കുട്ടിക്കെതിരായ പീഡന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി ആളൂര്‍ കോടതിയില്‍ വാദിച്ചത്.

Advt. Aloor

കുട്ടിയെ തട്ടിക്കൊണ്ടുപോയ ആരോപണം നേരത്തെ ഇവര്‍ നിരോധിച്ചതയാണ്, ഇതിനാല്‍ ഇത് നിലനില്‍ക്കില്ല, ഇതിന് പുറമെ നേരത്തെ കുട്ടിയെ മൊഴിയെടുത്തപ്പോഴും ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിരുന്നില്ല, നിലവില്‍ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ്, കുട്ടിയെ സഹോദരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായ ഒരു പുതിയ കേസും കൂടി ഇതിനിടെ രജിസ്റ്റര്‍ചെയ്തു. ഷംസുദ്ദീന്‍ കുട്ടിയെ പീഡിപ്പിച്ചതിന് വ്യക്തമായ ഒരു തെളിവുമില്ല, ഇതിന് പുറമെ ഷംസുദ്ദീനെ ഭീഷണിപ്പെടുത്തിയ കുട്ടിയുടെ സഹോദരിയും കുടുംബവും വിവിധ തവണകളിലായി പണവും, സമ്പത്തും കൈക്കലാക്കാന്‍ ശ്രമിച്ചു.

ഷംസുദ്ദീന്റെ കയ്യില്‍നിന്നും പെണ്‍കുട്ടിയുടെ സഹോദരി പലതവണകളിലായി പണം വാങ്ങിയതിന് തെളിവുകളുണ്ട്, പെണ്‍കുട്ടിക്കു പിന്നില്‍ രാഷട്രീയ പ്രേരിതമായി ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനാല്‍ പ്രതിക്കെതിരെയുള്ള പോകസോ വകുപ്പ് എടുത്തുകളയണമെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ കുട്ടിയുടെ വാദംകൂടികേട്ട ശേഷം വിധിപറയാമെന്ന നിലപാടാണ് ജഡ്ജ് എ.വി നാരായണന്‍ എടുത്തത്. ഇതിനായി ഈമാസം 30ലേക്ക് കേസ് മാറ്റിവെക്കുകയും അന്നു കുട്ടിയുടെ മൊഴിയെടുക്കാനും കോടതി വിധി പറഞ്ഞു.പ്രോഷിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഐഷയാണ് കോടതിയില്‍ ഹാജരായത്.

അതേ സമയം പ്രതിക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും ഇയാള്‍ വിദേശത്തുനിന്നും എത്താത്തതിനെ കുറിച്ചു പ്രോസീക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ തന്റെ കക്ഷിക്ക് വിദേശരാജ്യങ്ങളില്‍ നിരവധി ബിസിനസ്സുകളുണ്ടെന്നും ഇതിനാല്‍ മിക്ക സമയങ്ങളിലും വിദേശത്തുതന്നെയാണു ഉണ്ടാവാറുള്ളതെന്നും ആളൂര്‍ വാദിച്ചു.

വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനിലെ ഇടതു കൗണ്‍സിലറാണ് പ്രതി. ഹര്‍ജി പരിഗണിച്ച കോടതി പ്രതി വിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദം കേട്ടു. പരാതിക്കാരിയായ കുട്ടിയുടെ മൊഴി കൂടി കേള്‍ക്കണമെന്നതിനാല്‍ കോടതി കേസ് ഈ മാസം 30ലേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+