Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് പ്രകൃതി വിരുദ്ധ പീഡനം കൂടുന്നു; കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നു, ബാലസംരക്ഷണ സമിതി പ്രവര്‍ത്തനത്തിനെതിരെയും വിമർശനം...

മലപ്പുറം: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പുതിയ പുരയില്‍ ജവാദ് എന്ന അബു(29)വിന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളിയത്. മാര്‍ച്ച് പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി എടക്കര പാലുണ്ടയിലായിരുന്നു താമസിച്ചിരുന്നത്. മെയ് 30ന് എടക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള വ്യാപകമായ പീഡനങ്ങളാണ് അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പൊതു സ്ഥലത്തു വെച്ച് ഉടുമുണ്ട് മാറ്റി രഹസ്യാവയവയം കാണിച്ച് അപമാനിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മദ്ധ്യവയസ്‌കന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരൂര്‍ പുതുപ്പള്ളി അഴീക്കല്‍ സുബ്രഹ്മണ്യന്‍ (55)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ വി നാരായണന്‍ തള്ളിയത്. പതിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് കേസിലെ പരാതിക്കാരി.

Child line

2019 മാര്‍ച്ച് 22ന് പുതുപ്പള്ളിയില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ് പ്രതി ഒളിവില്‍ പോകുകയായിരുന്നു.അതേ സമയം കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട ബാലസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ അവതാളത്തിലാണ്, കുട്ടികള്‍ക്കെതിരെ അതിക്രമം ജില്ലയില്‍ വര്‍ധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്. ഇതിന് കീഴില്‍ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിപുലപ്പെടുത്താന്‍ ഇത് വരെ സാധിച്ചിട്ടില്ല.

ലൈംഗിക ചൂഷണം, ദത്തെടുക്കല്‍, ബാലവേല, ബാലവിവാഹം എന്നിവക്കെതിരെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലയില്‍ ബാലസംരക്ഷണ സമിതി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 94 പഞ്ചായത്തുകളുള്ള ജില്ലയില്‍ ബാലസംരക്ഷണ സമിതി പ്രവര്‍ത്തനം 40 പഞ്ചായത്തുകളില്‍ മാത്രമാണ് ആരംഭിച്ചത്. 54 പഞ്ചായത്തുകളില്‍ പദ്ധതി ഇത് വരെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ പദ്ധതിക്ക് വേണ്ട പ്ലാനുകള്‍ പോലും ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രാട്ടക്ഷന്‍ യൂനിറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത് കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലെ പ്രസിഡന്റുമാര്‍, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപക പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് അംഗങ്ങള്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവരാണ് ബാലസംരക്ഷണ സമിതിയിലെ അംഗങ്ങള്‍. ഈ സമിതി ഒരോ പഞ്ചായത്തുകളിലും രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ടത്. കുട്ടികളുടെ സുരക്ഷിതത്തിനും ചൂഷണം തടയാനും ഇടയക്കുമായിരുന്ന പദ്ധതിയായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+