Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനോപകരണങ്ങൾ വാങ്ങാൻ 14കാരി ഫാൻസി കടയിൽ കയറി; ജീവനക്കാരൻ കടന്നു പിടിച്ചു, മലപ്പുറത്ത് യുവാവ് റിമാൻഡിൽ!!

മലപ്പുറം: ഫാന്‍സി കടയില്‍ കമ്മല്‍ വാങ്ങാനെത്തിയ 14വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ കയറിപിടിച്ച് ലൈീഗികാതികൃമം കാണിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി കാരകുന്ന് ചെറുപള്ളിക്കല്‍ സ്വദേശി അബ്ദുള്‍ അസീസ് (40)നെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

ഇക്കഴിഞ്ഞ ദിവസം മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്തെ ഫാന്‍സി കടയിലാണ് സംഭവം. പഠനോപകരണങ്ങള്‍ വാങ്ങൂന്നതിനായി കടയിലെത്തിയ 14 കാരിയെ ജിവനക്കാരനായ പ്രതി പീഡനത്തിന് ശ്രമിക്കുകയായിരുന്നു. ഭയന്നു നിലവിളിച്ച് കുട്ടി ക്ലാസിലേക്ക് ഓടിയതോടെ സഹവിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ധ്യാപകരുടെ പരാതിയില്‍ മഞ്ചേരി സി ഐ എന്‍ ബി ഷൈജു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Abdul Azeez

മറ്റൊരു പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഫാന്‍സി ഷോപ്പില്‍ മുന്‍പും സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞു. അന്ന് വിദ്യാര്‍ഥിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് കച്ചവട സ്ഥാപനം അടച്ചിടുകയും ചെയ്തു. എന്നാല്‍ പുതിയ പേരില്‍ തുടങ്ങിയ സ്ഥാപനത്തിലും പെണ്‍കുട്ടികളെ അപമാനിക്കുന്ന പ്രവൃത്തികള്‍ ഉണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ കടയിലെ ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോട് മാന്യമായി പെരുമാറണമെന്ന നിര്‍ദശവും നല്‍കിയിരുന്നു.

മറ്റൊരു പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഫാന്‍സി ഷോപ്പില്‍ മുന്‍പും സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്‌കൂളിലെ അധ്യാപകരുടെ മൊഴിയെ തുടര്‍ന്ന് മുമ്പും ഇത്തരത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+