മങ്കിപോക്സ്: രോഗി വിദേശത്ത് നിന്ന് വരുമ്പോള്‍ തന്നെ അസുഖബാധിതനെന്ന് എടവണ്ണ പഞ്ചായത്ത് അംഗം
മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസില്‍ രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്ന് എടവണ്ണ പഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ അന്‍വര്‍ കെടി വണ്‍ഇന്ത്യ മലയാളത്തോട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗി പൂര്‍ണ്ണ ആരോഗ്യവാനാണ് എന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ല എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
രോഗിയുമായി സമ്പര്‍ക്കമുണ്ടായവരെ വീടുകളില്‍ തന്നെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നും പഞ്ചായത്തോ രോഗി ഉള്‍ക്കൊള്ളുന്ന ഒന്നാം വാര്‍ഡോ കണ്ടെയ്ന്മെന്റ് സോണാക്കണം എന്ന തരത്തിലുള്ള നിര്‍ദേശമൊന്നും നിലവില്‍ വന്നിട്ടില്ല അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് പോലെ പകരുന്ന രോഗമല്ല മങ്കിപോക്സ് എന്നാണ് പ്രോട്ടോക്കോളില്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും മുന്‍കരുതലുകള്‍ നടപടികള്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത് പോലെ തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഇന്ന് അടിയന്തരയോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മാത്രമാണ് നിരീക്ഷണത്തില്‍ ഉള്ളത്. അങ്ങനെയാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം എന്നും അത് പ്രകാരമാണ് ഇവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
'ഒരാഴ്ച കഴിഞ്ഞ് ക്യാംപ് വെച്ച് ഇവരുടെ സാംപിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. നിലവില്‍ നിരീക്ഷണത്തിലുള്ള ആളുകള്‍ക്ക് പനിയോ തലവേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ല. ഏഴ് ദിവസം കൊണ്ടാണ് ലക്ഷണങ്ങള്‍ പുറത്ത് പ്രകടമാകുക എന്നാണ് പറയുന്നത്. വെള്ളിയാഴ്ചത്തേക്ക് (നാളെ) ഏഴ് ദിവസമാകും. അതുകൊണ്ട് നാളേക്ക് ശേഷം പരിശോധനകള്‍ നടത്തും,' അന്‍വര്‍ പറഞ്ഞു.
അതേസമയം രോഗിക്ക് നാട്ടിലെത്തിയ ശേഷമല്ല അസുഖം ഉണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി. 'രോഗം സ്ഥിരീകരിച്ച വ്യക്തി ദുബായിയില്‍ ജോലി ചെയ്യുന്ന ആളാണ്. ഇക്കഴിഞ്ഞ 13-ാം തിയതിയാണ് അദ്ദേഹം നാട്ടിലെത്തിയത്. 16-ാം തിയതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദേശത്ത് വെച്ച് തന്നെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അദ്ദേഹം ലീവിന് വന്നതല്ല എന്നും അസുഖം കാരണം ലീവെടുത്ത് വന്നതാണ് എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് എടവണ്ണ സ്വദേശിയായ 38 കാരന് മങ്കിപോക്സ് സ്ഥിരീകരിച്ചത്. എടവണ്ണ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മങ്കിപോക്സ് കേസാണിത്. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍ക്ക് പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്സിന് സമാനമായ തുടിപ്പുകളും കണ്ടെത്തിയിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്ന് സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും പുറത്തുവിട്ടിട്ടുണ്ട്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ








Click it and Unblock the Notifications