മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീ വോട്ടര്‍മാരെ കടത്തി വെട്ടി ഇത്തവണ ആണുങ്ങള്‍ മുന്നില്‍, കാലങ്ങളായ മുന്നില്‍നിന്നിരുന്ന സ്ത്രീകളെ പിന്നിലാക്കി മലപ്പുറത്തെ ആണ്‍പട,

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ ആണുങ്ങള്‍ ഇത്തവണ വോട്ടര്‍പട്ടികയുടെ ചരിത്രത്തില്‍ ഒരു തിരുത്ത് സൃഷ്ടിച്ചിരിക്കുന്നു. കാലങ്ങളായി മുന്നില്‍ നില്‍ക്കുന്ന സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തെ പുരുഷന്മാര്‍ മറികടന്നിരിക്കുകയാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍. അന്തിമ പട്ടികയനുസരിച്ച് 295 ആണ് പുരുഷ വോട്ടര്‍മാരുടെ 'ഭൂരിപക്ഷം'. ജില്ലയിലെ 3136191 വോട്ടര്‍മാരില്‍ 1568239 ആണ് പുരുഷ ശക്തി. 1567994 വോട്ടര്‍മാരേ സ്ത്രീകളുള്ളൂ. അവശേഷിക്കന്നത് ട്രാന്‍സ്ജന്‍ഡര്‍മാരാണ്.

<strong>രാഹുല്‍ഗാന്ധിക്ക് വോട്ട്പിടിക്കാന്‍ തിങ്കളാഴ്ച്ച ഖുശ്ബു വയനാട്ടിലെത്തും, വയനാട്ടില്‍ കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കി</strong>രാഹുല്‍ഗാന്ധിക്ക് വോട്ട്പിടിക്കാന്‍ തിങ്കളാഴ്ച്ച ഖുശ്ബു വയനാട്ടിലെത്തും, വയനാട്ടില്‍ കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കി

2010 മുതലുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് ആദ്യമായാണ് ജില്ലയില്‍ പുരുഷ വോട്ടര്‍മാര്‍ സ്ത്രീകളേക്കാള്‍ അധികമാവുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 നിയമസഭ മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരായിരുന്നു മുന്നില്‍. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 11 ഇടവും സ്ത്രീ ഭൂരിപക്ഷ നിയമസഭ മണ്ഡലങ്ങളായിരുന്നു. ഇപ്പോള്‍ എട്ട് നിയമസഭ മണ്ഡലങ്ങളില്‍ മാത്രമേ സ്ത്രീ വോട്ടര്‍മാര്‍ അധികമുള്ളൂ. പൊന്നാനി (5776), നിലമ്പൂര്‍ (3881), തിരൂര്‍ (3826), പെരിന്തല്‍മണ്ണ (3519), തവനൂര്‍ (2600), വണ്ടൂര്‍ (2456) മണ്ഡലങ്ങളിലാണ് വലിയ അന്തരമുള്ളത്. മഞ്ചേരി (534), മങ്കട (1423) എന്നിവയാണ് മറ്റ് മണ്ഡലങ്ങള്‍.

Election

2014ല്‍ സ്ത്രീ വോട്ടര്‍മാര്‍ അധികമുണ്ടായിരുന്ന താനൂര്‍, കോട്ടക്കല്‍, തൃത്താല മണ്ഡലങ്ങളിലെല്ലാം ഇത്തവണ പുരുഷ വോട്ടര്‍മാരാണ് മുന്നില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുണ്ടായിരുന്ന ഏറനാട്ടും ഇത്തവണ ചിത്രം മാറി. നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ജില്ലയില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ 52804 അധികം സ്ത്രീ വോട്ടര്‍മാരുണ്ടായിരുന്നു. 2014ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ഈ അന്തരം 45606 ആയിരുന്നു.

അന്നും കൂടുതലുണ്ടായിരുന്നത് സ്ത്രീകളാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2016ല്‍ 58933 പുരുഷ വോട്ടര്‍മാര്‍ വര്‍ദ്ധിച്ചപ്പോള്‍ 66221 സ്ത്രീ സമ്മതിദായകരും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പുതിയ വോട്ടര്‍ പട്ടികയില്‍ 24255 സ്ത്രീ വോട്ടര്‍മാര്‍ മാത്രമാണ് ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലുമായി വര്‍ദ്ധിച്ചത്. അതേ സമയം അധിക പുരുഷ വോട്ടര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു.

77434 ലേക്ക് എത്തിയതോടെയാണ് പുരുഷന്‍മാര്‍ക്കു കണക്കിലെ അട്ടിമറി സാധിച്ചത്. 2010മുതലുള്ള ജില്ല തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റിലുള്ളത്. ഈ കണക്കനുസരിച്ച് എല്ലാ വര്‍ഷങ്ങളിലും ജില്ലയില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്.

അത് ഇങ്ങനെ

വര്‍ഷം, പുരുഷ വോട്ടര്‍മാര്‍,

സ്ത്രീ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍

2010 1177891 1248733

2011 1227933 1300993

2012 1263282 1325619

2013 1295644 1340281

2014 1323361 1367344

2015 1400001 1445180

2016 1468188 1516412

2016 1468188 1516412

2017 1472367 1502587

2018 1479318 1503342

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
More men voters in Malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X