കുഞ്ഞാലിക്കുട്ടിയെ 'കടത്തിവെട്ടി' ഫിറോസ് കുന്നംപറമ്പില്‍; പത്രികയ്ക്ക് കൂട്ടത്തിരച്ചില്‍, ജലീല്‍ 5ാം സ്ഥാനത്ത്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ് മലപ്പുറം ജില്ലയില്‍. പഴയ മാപ്പിള പാട്ടുകളുടെയും സിനിമാ ഗാനങ്ങളുടെയും പാരഡികളുടെ അകമ്പടിയില്‍ നാലുപാടും ഓടുകയാണ് പ്രചരാണ വാഹനങ്ങള്‍. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിച്ച് ഇടതുപക്ഷവും പോരായ്മകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫും സജീവമായിക്കഴിഞ്ഞു. ഇടതുപക്ഷത്തിന് നാല് സീറ്റുള്ള മലപ്പുറത്ത് കൂടുതല്‍ മണ്ഡലങ്ങള്‍ പിടിക്കാനാണ് സിപിഎം ശ്രമം. എന്നാല്‍ തൂത്തുവാരുമെന്ന് മുസ്ലിം ലീഗും പ്രഖ്യാപിക്കുന്നു. ഇതിനിടെ വ്യത്യസ്തമായ ചില കാര്യങ്ങള്‍ മറുഭാഗത്ത് നടക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

എല്ലാ വിവരങ്ങളും ലഭിക്കും
ഈ മാസം 19നായിരുന്നു സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഇപ്പോള്‍ സൂക്ഷ്മ പരിശോധനയും കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സ്ഥാനാര്‍ഥികളുടെ പൂര്‍ണ വിവരങ്ങളും അവരുടെ സത്യവാങ്മൂലവും ലഭിക്കും.

കൂടുതല്‍ പേര്‍ തിരഞ്ഞത്...
മലപ്പുറം ജില്ലയില്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന്റെ വിശദാംശങ്ങളാണ്. ഇതിന് വേണ്ടി അദ്ദേഹം കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തത് 350 പേരാണ്. ഇത്രയും പേര്‍ ജില്ലയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ അറിയാനും തിടുക്കം കാട്ടിയിട്ടില്ല.

തവനൂരില്‍ തീപാറും പോരാട്ടം
ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍. ഇവിടെ മന്ത്രി കെടി ജലീല്‍ മൂന്നാമൂഴത്തിന് ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നത് ചാരിറ്റി പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഫിറോസ് കുന്നംപറമ്പിലും. അതുകൊണ്ടുതന്നെ മല്‍സരം കടുത്തു.

ഉറ്റുനോക്കുന്ന മണ്ഡലങ്ങള്‍
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് മല്‍സരിക്കുന്ന താനൂര്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്ന വേങ്ങര, കോണ്‍ഗ്രസ് കോട്ട പിടിച്ചെടുത്ത പിവി അന്‍വര്‍ രണ്ടാമൂഴം തേടുന്ന നിലമ്പൂര്‍ എന്നിവയെല്ലാം കേരളം മൊത്തം ചര്‍ച്ചയാകുന്ന മണ്ഡലങ്ങളാണ്.

പ്രമുഖര്‍ ഉണ്ടെങ്കിലും...
പ്രമുഖര്‍ ഒട്ടേറെ മല്‍സരിക്കുന്നുണ്ടെങ്കിലും ജില്ലയിലെ ജനങ്ങള്‍ക്ക് അറിയേണ്ടത് ഫിറോസിനെ കുറിച്ചാണ്. കുടുംബം, വരുമാനം, ആസ്തി തുടങ്ങിയ എല്ലാ വിവരങ്ങളും കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കും. 350 പേര്‍ ഫിറോസിന്റെ സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തു എന്നാണ് രേഖകള്‍.

ഫിറോസിന് ശേഷമുള്ളവര്‍...
പികെ കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചവര്‍ 180 പേരാണ്. കൊണ്ടോട്ടിയിലെ ഇടതുസ്ഥാനാര്‍ഥി വ്യവസായിയായ സുലൈമാന്‍ ഹാജിയുടെ വിവരങ്ങള്‍ പരിശോധിച്ചത് 173 പേര്‍. നിലമ്പൂരിലെ പിവി അന്‍വറിന്റെ രേഖകള്‍ പരിശോധിച്ചത് 139 പേരാണ്. കെടി ജലീലിന്റെ രേഖ പരിശോധിച്ചത് 121 പേരാണ്. പെരിന്തല്‍മണ്ണയിലെ ഇടതു സ്ഥാനാര്‍ഥി മുഹമ്മദ് മുസ്തഫയുടെ സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തത് 105 പേരും.

ഫിറോസിന്റെ ആസ്തി വിവരം
സത്യവാങ്മൂലം അടിസ്ഥാനമാക്കിയാല്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ആസ്തി 52.58 ലക്ഷം രൂപയാണ്. ജംഗമ ആസ്തി 20.28 ലക്ഷവും സ്ഥാവര ആസ്തി 32.3 ലക്ഷവും വരും. നാല് ബാങ്ക് അക്കൗണ്ടുകളിലായി 30000ത്തില്‍ താഴെ രൂപയാണുള്ളത്. ആശ്രിതരുടെ അക്കൗണ്ടില്‍ 67000 രൂപയും. 16 ലക്ഷത്തോളം ബാധ്യതയുമുണ്ട്.

എന്തുകൊണ്ട് ഫിറോസ്?
ഓണ്‍ലൈന്‍ ചാരിറ്റി രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ഫിറോസ്. വിവിധ രോഗികളുടെ ആവശ്യത്തിനായി ലക്ഷക്കണക്കിന് രൂപയാണ് ഇദ്ദേഹം പിരിച്ചു നല്‍കിയിരുന്നത്. പലപ്പോഴും ഇത്തരം നടപടികള്‍ വിവാദമാകുകയും ചെയ്തിരുന്നു. താന്‍ രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് തനിക്കെതിരെ ആക്രമണം പതിവായതെന്ന് ഫിറോസ് പറയുന്നു.
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications