മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഞെട്ടിക്കുന്ന വര്‍ധന; കൊറോണ രോഗികള്‍ 1600ലധികം, രോഗമുക്തര്‍ 1061

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. 1,632 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 1,580 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 26 പേര്‍ക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

C

50,848 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,479 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 516 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,298 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 141 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍

അതേസമയം ഇന്ന് 1,061 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 24,126 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ കുറ്റമറ്റ ആരോഗ്യ സംരക്ഷണമാണ് ജില്ലയില്‍ ഉറപ്പാക്കുന്നതെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

കോവിഡ് 19 വൈറസ് ബാധിതര്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് ജില്ലയിലേത്. നിലവിലെ അവസ്ഥ ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആത്മാര്‍ഥമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വൈറസ്ബാധിതരാകുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം, മോദിക്ക് 8400 കോടിയുടെ വിമാനം; നീതിയാണോ എന്ന് രാഹുല്‍സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം, മോദിക്ക് 8400 കോടിയുടെ വിമാനം; നീതിയാണോ എന്ന് രാഹുല്‍

Malappuram
English summary
More than 1600 People Confirmed Covid 19 in Malappuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X