Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊറോണ രോഗികള്‍ 3000 കടന്നു; ജില്ലയില്‍ ചികില്‍സയില്‍ 21,957 പേര്‍

മലപ്പുറം: കോവിഡ് വ്യാപനം ഗണ്യമായി ഉയരുന്നതിനിടെ മലപ്പുറം ജില്ലയില്‍ മുവ്വായിരവും കടന്ന് പ്രതിദിന രോഗികള്‍. 3,123 പേര്‍ക്കാണ് ഞായറാഴ്ച ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരില്‍ 2,951 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.

83 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടമറിയാന്‍ സാധിച്ചിട്ടില്ല. വൈറസ് ബാധിതരായവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 87 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 651 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

c

അതേസമയം 754 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,27,997 ആയി. ജില്ലയില്‍ നിലവില്‍ 38,702 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21,957 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 432 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 233 പേരും 188 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

അതേസമയം, കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 338 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 2,18,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു

Recommended Video

cmsvideo
    മലപ്പുറം; ജില്ലയിൽ 3123 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 754 പേർക്ക് രോഗമുക്തി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+