മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം തെരഞ്ഞെടുപ്പിന് സജ്ജം; 33,21,038 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്, പോളിങ് 7 മുതല്‍ 7 വരെ

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ്. ഇതില്‍ വൈകീട്ട് ആറ് മുതല്‍ ഏഴ് വരെ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. കോവിഡ് മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 111 സ്ഥാനാര്‍ഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.

m

ജില്ലയില്‍ 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗബാധിതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആബ്‌സെന്റീ വോട്ടേഴ്സ് വിഭാഗത്തിന്റെ തപാല്‍ വോട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. 96.17 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ഈ വിഭാഗത്തില്‍ തപാല്‍ വോട്ട് അനുവദിച്ച 28190 പേരില്‍ 27110 പേര്‍ തപാല്‍ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തി. 1080 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തപാല്‍ വോട്ടിനായി അപേക്ഷിച്ച 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 23347 പേരില്‍ 22440 പേരും ഭിന്നശേഷി വിഭാഗത്തില്‍ 4764 വോട്ടര്‍മാരില്‍ 4598 പേരും കോവിഡ് രോഗബാധിത വിഭാഗത്തില്‍ 79 പേരില്‍ 72 പേരുമാണ് വോട്ട് ചെയ്തിട്ടുള്ളത്.അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവരുടെ വോട്ടെടുപ്പ് അതത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

ജില്ലയില്‍ 33,21,038 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്‍മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്‍മാരും 25 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. ജില്ലയിലെ 4875 ബൂത്തുകളിലേക്കും പോളിങ് സാമഗ്രികള്‍ അതത് വിതരണ കേന്ദ്രത്തിലെ കൗണ്ടറില്‍ നിന്നും ഓരോ ബൂത്തിന്റെയും ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ കൈപ്പറ്റി പ്രത്യേക വാഹനങ്ങളില്‍ ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട്.

രാവിലെ അഞ്ചര മണിയോടെ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ ചെയ്ത് പരിശോധിച്ചശേഷം വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടിങ് പ്രക്രിയ വൈകീട്ട് ഏഴു വരെ തുടരും. കോവിഡ് രോഗികളുടെ വോട്ടിങ് സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റും നല്‍കിയിട്ടുണ്ട്. ഓരോ അര മണിക്കൂര്‍ ഇടവിട്ട് പോളിങ് ഉദ്യോഗസ്ഥര്‍ പോള്‍ മാനേജര്‍ ആപ്പ് വഴി പോളിങ് നില രേഖപ്പെടുത്തും.

ഗ്ലാമറസായി ആലിയ ഭട്ട്, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Malappuram
English summary
More Than 33 Lakh voters to going to case vote in Malappuram tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X