മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ലയില്‍ 46025 എഎസ്ഡി വോട്ടര്‍മാര്‍; ഇരട്ട വോട്ടുള്ളവരെ നിരീക്ഷിക്കും

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ 46025 എഎസ്ഡി (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറി പോയവര്‍, മരിച്ചവര്‍) വോട്ടര്‍മാരുണ്ടെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എ.എസ്.ഡി ലിസ്റ്റ് എല്ലാ ബൂത്തിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഒപ്പും വിരലടയാളവും പതിപ്പിക്കും. ഇവരുടെ ഫോട്ടോ എടുത്ത് പ്രത്യേകം സൂക്ഷിക്കും. മഷി ഉണങ്ങിയതിന് ശേഷമേ പോളിങ് ബൂത്തിന് പുറത്ത് പോവാന്‍ അനുവദിക്കൂ. ഒരാള്‍ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കും.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

m

മണ്ഡലടിസ്ഥാനത്തിലുള്ള കണക്ക്

കൊണ്ടോട്ടി-2369, ഏറനാട്-2083, നിലമ്പൂര്‍- 3769, വണ്ടൂര്‍-3781, മഞ്ചേരി-1537, പെരിന്തല്‍മണ്ണ-4851, മങ്കട- 4938, മലപ്പുറം- 1937, വേങ്ങര-3435, വള്ളിക്കുന്ന്- 3457, തിരൂരങ്ങാടി-2847, താനൂര്‍-3553, തിരൂര്‍- 3083, കോട്ടക്കല്‍-1994, തവനൂര്‍-978, പൊന്നാനി-1413.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

അതേസമയം, തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ്. ഇതില്‍ വൈകീട്ട് ആറ് മുതല്‍ ഏഴ് വരെ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്. 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 111 സ്ഥാനാര്‍ഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.

ജില്ലയില്‍ 33,21,038 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്‍മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്‍മാരും 25 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. രാവിലെ അഞ്ചര മണിയോടെ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ ചെയ്ത് പരിശോധിച്ചശേഷം വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടിങ് പ്രക്രിയ വൈകീട്ട് ഏഴു വരെ തുടരും.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malappuram
English summary
More Than 46000 ASD voters in Malappuram; List Handed Over to Officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X