മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയില്‍ നിന്നും ഇതുവരെ സമാഹരിച്ചത് ഒരു കോടിയിലധികം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയില്‍ നിന്നും ഇതുവരെ സമാഹരിച്ചത് ഒരു കോടിയിലധികംരൂപ സമാഹരിച്ചതായി മേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ 'നന്മ' (നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലീം അസോസിയേഷന്‍സ്) ഭാരവാഹികള്‍ പറഞ്ഞു. അമേരിക്കന്‍ മലയാളി സംഘടനയായ നന്മ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി.

<strong>പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി</strong>പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി

American network of malayali association

മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ആദ്യഗഡുവായി പത്ത് ലക്ഷം രൂപയാണ് കൈമാറിയത്. ന്യൂനപക്ഷ-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി ജലീല്‍ ചെക്ക് നന്മ പ്രസിഡന്റ് യു എ നസീറില്‍ നിന്നും സ്വീകരിച്ചു. ചടങ്ങില്‍ കെ എന്‍ എ ഖാദര്‍ എം എല്‍ എ, പി. ഉബൈദുള്ള എം എല്‍ എ , നന്മയെ പ്രതിനിധീകരിച്ച് ടി പി ലിഷാര്‍, കെ വി പി അബ്ദുല്‍ റഹിമാന്‍, സഫ്‌വാന്‍ മഠത്തില്‍ , ഷമീര്‍ വെള്ളിപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു. നന്മയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയില്‍ നിന്നും ഒരു കോടിയിലധികം തുക ഇതുവരെ സമാഹരിച്ചു. ഇത് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് നന്മ പ്രസിഡന്റ് അറിയിച്ചു.
Malappuram
English summary
More than one crore rupees have been collected from the US to the Chief Minister's relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X