നിലമ്പൂരില്‍ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: നിലമ്പൂരില്‍ അമ്മയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്ലില്‍ രാമന്റെ ഭാര്യ രഹ്ന(34), മക്കലായ ആദിത്യന്‍, അര്‍ജുന്‍, അനന്തു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍ വിഷം ഉള്ളില്‍ ചെന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്.

ടാപ്പിങ് തൊഴിലാളിയാണ് രാമന്‍. ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രിയാണ് മരണം നടന്നത് എന്നാണ് നിഗമനം. കുടുംബ വഴക്കാണ് ദുരന്തത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications