മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്തവളത്തിന് നല്‍കിയ നികുതി ഇളവ് കരിപ്പൂരിനും വേണം: ജനപ്രതിനിധികള്‍ പ്രതിഷേധത്തിന്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കണ്ണൂര്‍ വിമാനത്തവളത്തിന് അനുവദിച്ച ഇന്ധന നികുതി ഇളവ് കരിപ്പൂരിന് ലഭ്യമാകാത്തതിനെ തുടര്‍ന്ന് വിമാനത്തവളത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൂടിയാലോചിക്കുന്നതിനായി കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗംചേരും. തുടര്‍ന്ന് ഭാവി പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്യും.

<strong>ഹീരാ തട്ടിപ്പ്: ഹലീമക്കെതിരെ മുംബൈ പോലീസ് മൂവായിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു </strong>ഹീരാ തട്ടിപ്പ്: ഹലീമക്കെതിരെ മുംബൈ പോലീസ് മൂവായിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ജനുവരി 27ന് രാവിലെ 10 കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഓഡിറ്റോറിയത്തിലാണ് യോഗം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം പിമാര്‍, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, വിമാനത്താവള ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

karippurairport-

നികുതിയിളവ് കരിപ്പൂര്‍ വിമാനത്താവളത്തിനും നല്‍കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതോടൊപ്പം തന്നെ എം.കെ രാഘവന്‍ എം.പി നിരാഹാര സമരവും നടത്തിയിരുന്നു. ഇതുകൊണ്ടൊന്നും അനുകൂല നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഭാവിപരിപാടികള്‍ കൂടിയാലോചിക്കുന്നതിനായി യോഗം വിളിച്ചു ചേര്‍ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിലെആഭ്യന്തര സര്‍വീസുകള്‍ക്ക് ഇന്ധന നികുതി കേവലം ഒരു ശതമാനം ഉള്ളപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് നികുതി 28 ശതമാനത്തോളമാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ സൃഷ്ടിയാണ്, വലിയ വിമാനങ്ങളുടെ സര്‍വീസും, ഹജ് എംബാര്‍ക്കേഷന്‍ പോയന്റും പുനസ്ഥാപിച്ചതുമടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷം കരിപ്പൂര്‍ വീണ്ടും സജീവമായ സമയത്താണ് ഇന്ധനികുതിയിലെ വന്‍ വ്യത്യാസം തിരിച്ചടിയാകുന്നത്. യാത്രാച്ചിലവിന്റെ 70 ശതമാനം ഇന്ധനത്തിനായിരിക്കെ, ഇന്ധന നികുതിയില്‍ മാത്രം 27ശതമാനത്തോളം ചെലവ് ലാഭിക്കാനാകുമ്പോള്‍ വിമാന കമ്പനികള്‍ സ്വാഭാവികമായും കണ്ണൂരിന് മാത്രമേ പ്രധാന്യം നല്‍കൂ. ഇത് കരിപ്പൂരിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടി ആകുമെന്ന് മാത്രമല്ല നിലവിലെ അവസ്ഥയില്‍ നിന്ന് താഴെ പോകാനും ഇടയാക്കും. കരിപ്പൂരിന്റെ തളര്‍ച്ച ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയും, ഇവിടുത്തെ കാര്‍ഷിക വ്യാപാര വാണിജ്യ മേഖലകള്‍ക്ക് ആഘാതവുമായിരിക്കും.ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ഫ്‌ളൈറ്റുകളുടെ പിന്മാറ്റം തളര്‍ച്ചക്ക് നാന്ദി കുറിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Malappuram
English summary
Mp's against special consession on kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X