• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറം ജില്ലക്ക് പ്ലസ് വണ്‍ സീറ്റും, ബാച്ചും വേണം... എംഎസ്എഫും, എസ്കെഎസ്എസ്എഫും പ്രക്ഷോഭത്തിനൊരുങ്ങുന്നു....

  • By Desk

മലപ്പുറം: മലപ്പുറം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി ബിരുദ മേഖലയില്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാകുന്നതിന് ജില്ലയിലേക്ക് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫും, സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫും പ്രക്ഷോഭത്തിന്. എം എസ് എഫ് ജില്ലാ കമ്മിറ്റി എടരിക്കോട്ട് നിന്ന് മലപ്പുറം കലക്ടറേറ്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും.

മുകുള്‍ റോയിയുടെ മകന്‍ ബിജെപിയിലേക്ക്, ഒപ്പം 2 എംഎല്‍എമാരും, തൃണമൂലിന് വീണ്ടും തിരിച്ചടി!!

ജൂണ്‍ 11ന് രാവിലെ ഒമ്പതുമണിക്ക് എടരിക്കോട് ടൗണില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ചതും ഉന്നത വിജയം കരസ്ഥമാക്കിയതും മലപ്പുറം ജില്ലയിലാണ്. എന്നാല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയില്‍ ഉപരിപഠനത്തിന് അവസരമൊരുക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല.

SKSSF

ഇതിനായി അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി പുതിയ ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പറ്റ, ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, ട്രഷറര്‍ കെ വി അസ്ഹര്‍ പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ,ഉദ്യോഗമേഖലയില്‍ കാലങ്ങളായി തുടരുന്ന വിവേചന പരമായ സമീപനങ്ങള്‍ തിരുത്തേണ്ടത് ഭരണകൂട ബാധ്യതയാണെന്നും ഹയര്‍ സെക്കണ്ടറി പ്രവേശനകാര്യത്തില്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാര നടപടികള്‍ വേണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എസ്.എല്‍.സി പാസാവുന്ന മലപ്പുറത്ത് പ്ലസ് വണ്‍ പ്രവേശനത്തിനു തെരുവിലിറങ്ങേണ്ട അവസ്ഥയാണ്. ഇക്കാര്യത്തില്‍ ആനുപാതികമായ സീറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്ന പൊടിക്കൈകള്‍ പരിഹാരമല്ലെന്നും മലപ്പുറത്ത് ഹയര്‍സെക്കണ്ടറി അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്.കെ.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ പറഞ്ഞു.

സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റിക്വാട്ട തടഞ്ഞുവെച്ചതിനും ഉടന്‍ പരിഹാരമുണ്ടാവണം. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ജില്ലയിലെ നിയമസഭാ സമാജികര്‍ ശക്തമായി രംഗത്തുവരണമെന്നും പ്ലസ് വണ്‍ സീറ്റ് കാര്യത്തില്‍ പരിഹാരമുണ്ടാവുന്നില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ കൊടശ്ശേരി,ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ജലീല്‍ ഫൈസി അരിമ്പ്ര, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍,ശമീര്‍ ഫൈസി പുത്തനങ്ങാടി,ഉമര്‍ ദാരിമി പുളിയക്കോട്, നാസര്‍ മാസ്റ്റര്‍ കരുളായി, എ.പി.എ.റഷീദ് വാഫി,ടി.പി.നൂറുദ്ദീന്‍ യമാനി,ഷുകൂര്‍ വെട്ടത്തൂര്‍,സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്,യൂനുസ് ഫൈസി വെട്ടുപാറ,ഉമറുല്‍ഫാറൂഖ് കരിപ്പൂര്‍,അസ്‌കര്‍ ദാരിമി തുവ്വൂര്‍,സിദ്ധീഖ് ഫൈസി കാപ്പ്,ഇസ്മാഈല്‍ അരിമ്പ്ര,മുഹമ്മദലി ഫൈസി അഞ്ചച്ചവിടി,ഉസ്മാന്‍ ഫൈസി കാരപ്പുറം,സ്വാദിഖ് ഫൈസി അരിമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുന്നുമ്മല്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കോട്ടപ്പടി ഡി.ഡി.ഇ. ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു ഡി.ഡി.ഇക്കു നിവേദനവും നല്‍കി.

Malappuram

English summary
MSF and SKSSF are preparing for protests for plus one seat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more