'പിണറായി വിജയനെ അങ്കിള്‍ എന്നാണത്രെ വിളിക്കുന്നത്'... മലപ്പുറം എസ്പിക്കെതിരെ പികെ നവാസ്
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്പി സുജിത് ദാസിനെതിരെ കടുത്ത ഭാഷയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ്. ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എസ്പിയെ മാറ്റാത്തത് എന്ത് എന്ന ചോദ്യമാണ് നവാസ് ഉന്നയിക്കുന്നത്. ഇതേ കാലയളവില്‍ പലരെയും മാറ്റിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മേലുദ്യോഗസ്ഥരെ വെട്ടിലാക്കുന്ന എന്തെങ്കിലും എസ്പിയുടെ കൈവശമുണ്ടോ എന്നും നവാസ് ചോദിക്കുന്നു.
താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി മരണത്തില്‍ എസ്പിക്കെതിരെ ടെലിഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പ് പുറത്തുവന്നിരുന്നു. കേസ് അട്ടിമറിക്കാന്‍ എസ്പി ശ്രമം നടത്തിയതിന്റെ തെളിവാണിതെന്ന് പികെ നവാസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ട് നടപടിയില്ല. സര്‍ക്കാര്‍ മൗനം പാലിക്കുന്നതിന് പിന്നിലെന്താണെന്നും അദ്ദേഹം ചോദിച്ചു.

പികെ നവാസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇങ്ങനെ...
മലപ്പുറം എസ്.പിയും അദ്ദേഹത്തിന്റെ 'ഡാൻസാഫ്' എന്ന ഗുണ്ടാ സംഘവും ചേർന്ന് താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ നഗ്നമായ തെളിവുകൾ കണ്മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ മൗനം പാലിക്കുന്നത്?
പോസ്റ്റ്മാർട്ടം റിപ്പോർട്ട് നശിപ്പിക്കാൻ എസ്.പി നടത്തിയ ഇടപെടൽ പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ തന്നെ തുറന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സർവ്വീസിൽ തുടരുന്നത്?
പ്രതികളായ ഡാൻസാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സർക്കാർ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്?
തന്നെ ചതിച്ച് പ്രതിയാക്കുകയാണ് SPയെന്ന് താനൂർ പോലീസ് SI കൃഷ്ണലാൽ കൈകുപ്പി കരഞ് പറഞ്ഞിട്ടും എന്താണ് അധികാരികൾക്ക് അനക്കം ഇല്ലാത്തത് ?
മലപ്പുറം എസ്.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇത്ര വലിയ ബന്ധമെന്താണ്?
ഇദ്ദേഹത്തോടൊപ്പം ചാർജെടുത്ത മറ്റു ജില്ലകളിലെ എസ്.പിമാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മലപ്പുറം എസ്.പി സുജിത് ദാസിനെ മാത്രം സ്ഥലം മാറ്റാതെ സംരക്ഷിക്കുന്നത് ?
മലപ്പുറം എസ്.പി പിണറായി വിജയനെ 'അങ്കിൾ' എന്നാണത്രെ വിളിക്കുന്നത്..! അതുകൊണ്ടാണോ പോലീസ് നിയമചട്ടങ്ങളെ അട്ടിമറിച്ച് ഈ ക്രിമിനൽ എസ്.പി സ്വയം രാജാവായി വാഴുന്നത്?
ചോദ്യം ചെയ്യുന്നവരെ വേട്ടയാടിയും
സ്വന്തക്കാർക്ക് കേരളത്തെ കീറിമുറിക്കാൻ അനുമതി നൽകിയും ഈ സർക്കാർ മുന്നോട്ട് പോകുമ്പോൾ എന്തുകൊണ്ടാണ് പൊതുമനസ്സിങ്ങനെ ശബ്ദമില്ലാത്തവരായി നിൽക്കുന്നത്?
കൃത്യമായ അജണ്ടകളുള്ള, നിയമവിരുദ്ധമായ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം എസ്.പി സുജിത് ദാസിനെ ഈ കേസിന്റെ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടിയെങ്കിലും മാറ്റി നിർത്താൻ കേരളത്തിന്റെ ആഭ്യന്തരം വാഴുന്ന മുഖ്യമന്ത്രിക്കാകുന്നില്ലങ്കിൽ, അതിനുമാത്രം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനകാൻ ഈ എസ്.പിക്ക് പിന്നിൽ സർക്കാരിന്റെ മറകൾ ഇനി എന്തൊക്കെയുണ്ട്.
ഈ മാസം ആദ്യവാരത്തിൽ ചേർന്ന ജില്ലാ പോലീസ് മീറ്റിംഗിൽ "എന്നെ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാൻ കഴിയില്ല ഞാൻ മലപ്പുറത്ത് തന്നെ കാണുമെന്ന് " സുജിത്ദാസ് വെല്ലുവിളിക്കുമ്പോൾ തന്റെ മേലുദ്യോഗസ്ഥർക്കെതിരെ ചില തെളിവുകൾ കയ്യിലെ ലാപ്പ് ടോപ്പിലുണ്ട് അത്കൊണ്ട് തന്നിലേക്ക് ഒരന്യോഷണവും വരില്ല എന്ന് ധാരണയുടെ അഹങ്കാരത്തിലാണോ ?
താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലയിൽ ഒളിവിൽ കഴിയുന്ന നാല് സാൻസാഫ്കാരെ ഇരുട്ടിൽ തപ്പുന്ന അന്വേഷണ സംഘത്തോട് ഒന്ന് മാത്രമേ പറയാനൊളളൂ Dysp ബെന്നിയുടെയും SP യുടെയും വാട്ട്സ്ആപ്പ് കോളുകൾ പരിശോധിച്ചാൽ തീരാവുന്നതേ ഒള്ളൂ ഈ ഒളിച്ച്കളി.
നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരാം.
_പി.കെ നവാസ്_
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications