മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴിഞ്ഞ മാസം 14ന് മലേഷ്യയിലേക്ക് പോയ എടപ്പാള്‍ സ്വദേശിയെ കുറിച്ച് ഒരു വിവരവുമില്ല, ദുരൂഹതയെന്ന് ബന്ധുക്കള്‍, യാത്രപോയത് സുഹൃത്തിന്റെ കൂടെ ബിസിനസ് തുടങ്ങാന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ മാസം 14ന് മലേഷ്യയിലേക്ക് പോയ എടപ്പാള്‍ സ്വദേശിയെ കുറിച്ച് ഒരു വിവരവുമില്ല, സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. യാത്രപോയത് സുഹൃത്തിന്റെ കൂടെ ബിസിനസ് തുടങ്ങാനാണ്. എടപ്പാള്‍ പൊറുക്കര കട്ടിലത്ത് വളപ്പില്‍ ബാപ്പുട്ടിയുടെ മകന്‍ മുഹമ്മദ് എന്ന കുഞ്ഞുമോന്റെ തിരോധാനത്തിലാണ് ദൂരുഹതയുള്ളത്.

തൃശൂരിൽ കഞ്ചാവ് വിൽപ്പന തകൃതി; ചാലക്കുടി നഗരത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥി അടക്കം അഞ്ചു പേര്‍ കഞ്ചാവുമായി അറസ്റ്റില്‍

നിജസ്ഥിതിയറിയാന്‍ കാത്തിരിക്കുയാണ് കുഞ്ഞിമോന്റെ കുടുംബം. കഴിഞ്ഞ മാസം 14 നാണ് കുഞ്ഞിമോന്‍ മലേഷ്യയിലേക്കാണെന്ന് പറഞ്ഞ് എടപ്പാളില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോട്ടിലേക്ക് യാത്ര തിരിച്ചത്. അല്‍ ഐനില്‍ ബിസിനസുകാരനായിരുന്ന കുഞ്ഞിമോന്‍ കഴിഞ്ഞ മാസമാണ് നാട്ടില്‍ വന്നത്. കൊല്ലത്തെ പഴയ കൂട്ടുകാരൊനുമൊന്നിച്ച് മലേഷ്യയിലേക്ക് ബിസിനസ് തുടങ്ങാന്‍ പോകുന്നുവെന്നായിരുന്നു കുഞ്ഞിമോന്‍ പറഞ്ഞിരുന്നത്.

Kunju Mon

നെടുമ്പാശേരിയില്‍ നിന്നും മലേഷ്യയിലേക്കുള്ള ടിക്കറ്റ് തരപ്പെട്ടാല്‍ വിളിക്കാമെന്ന് പറഞ്ഞ് കുഞ്ഞിമോന്‍ വീട്ടിലേക്ക് വിളിച്ചെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. കുഞ്ഞിമോന്റെ വീട്ടുകാര്‍ക്ക് കൊല്ലത്തെ സുഹൃത്തിനെ കുറിച്ച് യാതൊരു വിവരവും ഇല്ലതാനും. മലേഷ്യയിലെ പ്രവാസ സംഘടനകളുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നവംബര്‍ 14 ന് ശേഷം മലേഷ്യയിലേക്ക് യാത്ര ചെയ്തവരുടെ ലിസ്റ്റ് വിമാനക്കമ്പനികളുമായി എടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബിജോയ് പത്മനാഭന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍മ സമിതി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കാണാതായ എടപ്പാള്‍ പൊറുക്കര കട്ടിലത്ത് വളപ്പില്‍ ബാപ്പുട്ടിയുടെ മകന്‍ മുഹമ്മദ് എന്ന കുഞ്ഞുമോന്റെ സഹുത്തുകള്‍ വഴി അന്വേഷണം നടത്താനാണ് പോലീസ് ആലോചന. അല്‍ഐനിലേയും മലേഷ്യയിലേയും നാട്ടിലുളളവരുമായി ബന്ധപ്പെട്ടു അന്വേഷണം ഉര്‍ജിതപ്പെടുത്തും.

Malappuram
English summary
Mssing case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X