ബിജെപി-എസ്ഡിപിഐ സംഘർഷം; മലപ്പുറത്തെ തീരദേശം കലാപഭൂമിയാക്കാനുള്ള സംഘടിത ശ്രമം നടകക്കുന്നു... എൻഐഎ അന്വേഷിക്കണമെന്ന് എംടി രമേശ്!!
മലപ്പുറം: തീരദേശത്തെ കലാപഭൂമിയാക്കാനുള്ള സംഘടിതമായ പരിശ്രമം തീരദേശത്തെ കലാപഭൂമിയാക്കാനുള്ള സംഘടിതമായ പരിശ്രമം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ താനൂരില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ നടത്തിയ അക്രമത്തില്‍ പരുക്കേല്‍ക്കുകയും പോലീസ് കള്ളക്കേസെടുത്ത് ജയിലിടച്ചവരുടെയും ബന്ധുക്കെളെ ആശ്വസിപ്പിക്കാന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ട്ട്സ്ആപ്പ് ഹര്‍ത്താല്‍ സമയത്ത് അടച്ചിട്ട കടകള്‍ പോലും അക്രമിച്ച് കൊള്ള നടത്തുകയും വ്യാപകമായി അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തിന് പിന്നിലും ഇതേ ശക്തികളാണ് പ്രവര്‍ത്തിച്ചത്. ശബരിമല പ്രക്ഷോപത്തോടനുബന്ധിച്ച് നടന്ന സമരങ്ങളെയും അക്രമിക്കാനും അലങ്കോലപ്പെടുത്താനും താനൂരില്‍ ശ്രമമുണ്ടായി. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളെ പോലീസ് ലാഘവത്തോടെ സമീപിക്കുന്നതാണ് വീണ്ടും പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരുടെ ബന്ധുക്കളുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്, ദേശീയ സമിതി അംഗം കെ.ജന ചന്ദ്രന്, സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ശിവരാജന്, ആര്.എസ്.എസ്. പ്രാന്ത കാര്യകാരി അംഗം കെ. കൃഷ്ണന്‍കുട്ടി, വിഭാഗ് കാര്യവാഹക് കെ.പി. നന്ദകുമാര്‍, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്, താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ. വിജയകുമാര്‍, വി. ഉണ്ണികൃഷ്ണന്, ടി. ഹരിദാസ്, മംത്തില്‍ രവി, കെ. പ്രഭാകരന്, പി.കെ. ഷാജി, എന്നിവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.
-
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്! -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം











Click it and Unblock the Notifications