മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി-എസ്ഡിപിഐ സംഘർഷം; മലപ്പുറത്തെ തീരദേശം കലാപഭൂമിയാക്കാനുള്ള സംഘടിത ശ്രമം നടകക്കുന്നു... എൻഐഎ അന്വേഷിക്കണമെന്ന് എംടി രമേശ്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: തീരദേശത്തെ കലാപഭൂമിയാക്കാനുള്ള സംഘടിതമായ പരിശ്രമം തീരദേശത്തെ കലാപഭൂമിയാക്കാനുള്ള സംഘടിതമായ പരിശ്രമം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ താനൂരില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ നടത്തിയ അക്രമത്തില്‍ പരുക്കേല്‍ക്കുകയും പോലീസ് കള്ളക്കേസെടുത്ത് ജയിലിടച്ചവരുടെയും ബന്ധുക്കെളെ ആശ്വസിപ്പിക്കാന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>പൊതു ഇടത്ത് ഐസിസ് ചുവരെഴുത്ത്; കെജ്രിവാൾ, ധോണി പരാമർശം, മുംബൈയിൽ അതീവ ജാഗ്രത!!</strong>പൊതു ഇടത്ത് ഐസിസ് ചുവരെഴുത്ത്; കെജ്രിവാൾ, ധോണി പരാമർശം, മുംബൈയിൽ അതീവ ജാഗ്രത!!

വാര്‍ട്ട്‌സ്ആപ്പ് ഹര്‍ത്താല്‍ സമയത്ത് അടച്ചിട്ട കടകള്‍ പോലും അക്രമിച്ച് കൊള്ള നടത്തുകയും വ്യാപകമായി അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തിന് പിന്നിലും ഇതേ ശക്തികളാണ് പ്രവര്‍ത്തിച്ചത്. ശബരിമല പ്രക്ഷോപത്തോടനുബന്ധിച്ച് നടന്ന സമരങ്ങളെയും അക്രമിക്കാനും അലങ്കോലപ്പെടുത്താനും താനൂരില്‍ ശ്രമമുണ്ടായി. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളെ പോലീസ് ലാഘവത്തോടെ സമീപിക്കുന്നതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

MT Ramesh

പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരുടെ ബന്ധുക്കളുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍, ദേശീയ സമിതി അംഗം കെ.ജന ചന്ദ്രന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ശിവരാജന്‍, ആര്‍.എസ്.എസ്. പ്രാന്ത കാര്യകാരി അംഗം കെ. കൃഷ്ണന്‍കുട്ടി, വിഭാഗ് കാര്യവാഹക് കെ.പി. നന്ദകുമാര്‍, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്, താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ. വിജയകുമാര്‍, വി. ഉണ്ണികൃഷ്ണന്‍, ടി. ഹരിദാസ്, മംത്തില്‍ രവി, കെ. പ്രഭാകരന്‍, പി.കെ. ഷാജി, എന്നിവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.

Malappuram
English summary
MT Ramesh wants NIA to investigate the BJP-SDPI conflict in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X