• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കി പാണക്കാട്ടെ കുടുംബാംഗം; തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്, നിലപാട് തിരുത്തില്ല

മലപ്പുറം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാക്കാനുള്ള മുസ്ലീം ലീഗിന്റെ നീക്കം ഏറെ ചര്‍ച്ചയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെച്ച സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമയ പങ്ക് മുസ്ലീം ലീഗിന് ലഭിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ പാര്‍ട്ടി അണികളില്‍ നിന്നും യൂത്ത് ലീഗില്‍ നിന്നും ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിനെതിരെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ .

ലോക്‌സഭയിലേക്ക്

ലോക്‌സഭയിലേക്ക്

വേങ്ങര എംഎല്‍എ സ്ഥാനം രാജിവെച്ചായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2019 ല്‍ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും മത്സരിച്ച് വിജയിച്ചത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തേക്ക് മടങ്ങിയാലുണ്ടാകുന്ന അനുകൂല ഘടകങ്ങളും കണക്ക്കൂട്ടിയായിരുന്നു കുഞ്ഞാലിക്കുട്ടിയെ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്.

വിമര്‍ശനം

വിമര്‍ശനം

എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ വരവിനെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കെ എം ഷാജി എംഎല്‍എയായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മലപ്പുറത്തോ വേങ്ങരയിലോ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു ലീഗിന്റെ തീരുമാനം.

മുഈനലി ശിഹാബ് തങ്ങള്‍

മുഈനലി ശിഹാബ് തങ്ങള്‍

നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഈനലി ശിഹാബ് തങ്ങള്‍. തന്റെ നിലപാട് തിരുത്തില്ലെന്നും പകരം തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സിറാജ് ലൈവിനോോയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 സ്ഥനാര്‍ത്ഥിയാകാനില്ല

സ്ഥനാര്‍ത്ഥിയാകാനില്ല

ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുവാക്കള്‍ വരണമെന്ന ആശയത്തോട് പൂര്‍ണമായും യോജിക്കുന്നില്ല. പക്വതയും ചടുതലയുമുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടി ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് അദ്ദേഹം നേരത്തെയും നിലപാട് സ്വീകരിച്ചിരുന്നു.

വനിത സ്ഥാനാര്‍ത്ഥികള്‍

വനിത സ്ഥാനാര്‍ത്ഥികള്‍

വനിത സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കെപിഎ മജീദ് പറഞ്ഞതില്‍ അധികമൊന്നും തനിക്ക് പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലരുടെ മോഹം നിരാശയില്‍ കലാശിക്കുമെന്നും ചില പ്രചാരണങ്ങളൊക്കെ തികഞ്ഞ പ്ലാനിങ്ങോടെ നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇന്നെത്തും; കോഴിക്കോട്ട് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച, ശേഷം വയനാട്ടിലേക്ക്

എം സ്വരാജിനെതിരെ കെ ബാബു? മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ.. എറണാകുളത്ത് തന്ത്രം മെനഞ്ഞ് കോൺഗ്രസ്

റാന്നിയില്‍ സിപിഎം ഞെട്ടിക്കുമോ; വൈദികന്‍ സ്ഥാനാര്‍ത്ഥിയാവുമോ, തയ്യാറെന്ന് ഫാ മാത്യൂസ് വാഴക്കുന്നം

ഫിറോസ് കുന്നംപറമ്പില്‍ ഇന്നൊരു വ്യക്തിയല്ല; താനൂരില്‍ അല്ല, എവിടെ മത്സരിക്കാനും തയ്യാറാണ്, പക്ഷെ..

cmsvideo
  നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

  ആലപ്പുഴയിലെ ഇടത് കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്; 8 മണ്ഡലവും പിടിക്കാൻ പുതിയ സർവ്വേ, സീറ്റ് മോഹികൾ തെറിക്കും

  Malappuram

  English summary
  Mueen Ali Thangal Says, PK Kunhalikutty should not contest the Assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X